സെൻട്രൽ വിസ്തയിൽ ഒരുക്കുന്നത് 16,000 കാറുകൾ നിർത്താനുള്ള ഇടം
text_fieldsന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പുതിയ പാർലമെൻറ് സമുച്ചയവും മറ്റു കെട്ടിടങ്ങളും ഒരുക്കുേമ്പാൾ അനുബന്ധമായി സജ്ജീകരിക്കുക 16,000 കാറുകൾ നിർത്താനുള്ള ഇടം. പൊതു സെൻട്രൽ സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾ, സെൻട്രൽ കോൺഫറൻസ് സെൻറർ, എസ്.പി.ജി സെൻറർ, പ്രധാനമന്ത്രിയുടെയും വൈസ് പ്രസിഡൻറിെൻറയും വസതികൾ എന്നിവയുടെ ഭാഗമായാണ് ഇതിൽ 14,095 പാർക്കിങ് ഇടം. പൊതു സെൻട്രൽ സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾ, സെൻട്രൽ കോൺഫറൻസ് സെൻറർ എന്നിവയിൽ മാത്രം 13,719 കാറുകൾക്ക് നിർത്താം. നിലവിൽ 57,000 ജീവനക്കാരുള്ള ഇവിടെ നിർമാണം പൂർത്തിയാകുന്നതോടെ കൂടുതൽ പേർ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇവർക്കൊപ്പം സന്ദർശകർ കൂടിയാകുന്നതോടെ കൂടുതൽ വാഹനങ്ങൾ എത്തുമെന്ന് കണ്ടാണ് സൗകര്യം വിപുലീകരിക്കുന്നത്.
ഇത്രയും വാഹനങ്ങൾ എത്തുേമ്പാൾ പ്രദേശത്ത് ഉണ്ടാകാവുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ കൂടി സംവിധാനം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ഡൽഹി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.