ആപിന് ആഘാതമേൽപിച്ച് വിശ്വാസിെൻറ മിശ്ര
text_fieldsന്യൂഡൽഹി: ആർ.എസ്.എസ് പശ്ചാത്തലത്തിൽനിന്ന് അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിലൂടെ ആം ആദ്മി പാർട്ടിയിലെത്തിയ കപിൽ മിശ്രയുടെ അഴിമതിയാരോപണം കേന്ദ്ര അന്വേഷണ ഏജൻസികൾക്കുള്ള എണ്ണയൊഴിച്ചുകൊടുക്കലായി.
കെജ്രിവാൾ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി സത്യേന്ദ്ര െജയിനെതിരെ അനധികൃത പണമിടപാടിന് സി.ബി.െഎ പ്രാഥമിക അേന്വഷണം തകൃതിയായി നടക്കുന്ന സമയത്താണ് അദ്ദേഹത്തെയും കെജ്രിവാളിനെയും കൂട്ടിയിണക്കുന്ന രണ്ടു കോടിയുടെ പണമിടപാട് വെളിപ്പെടുത്തൽ ഏറെ ശ്രദ്ധേയമാകുന്നത്.
കഴിഞ്ഞ ഏതാനും ദിവസമായി സത്യേന്ദ്ര െജയിനെ വട്ടമിട്ടിരിക്കുന്ന സി.ബി.െഎക്ക് കെജ്രിവാളിനെ കൂട്ടുപ്രതിയാക്കാനുള്ള വകുപ്പാണ് തെൻറ നീക്കത്തിലൂടെ കപിൽ മിശ്ര നൽകിയിരിക്കുന്നത്. കെജ്രിവാളിെൻറ ബന്ധുക്കൾക്ക് 50 കോടിയുടെ ഭൂമി ഇടപാട് തരപ്പെടുത്തിയെന്ന് സത്യേന്ദ്ര െജയിൻ തന്നോട് പറഞ്ഞുവെന്നത് രണ്ടാമതൊരു കേസാക്കി മാറ്റാനും കേന്ദ്ര സർക്കാറിെൻറ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികൾക്ക് കഴിയും.
ബി.ജെ.പിയിലേക്ക് പോകുമെന്ന് കേട്ടിരുന്ന കുമാർ വിശ്വാസിെൻറ ഏറ്റവുമടുത്ത സുഹൃത്താണ് കപിൽ മിശ്ര. മുൻ മേയറും ബി.ജെ.പിയുടെ പ്രമുഖ നേതാവുമായ അന്നപൂർണ ദേവിയുടെ മകനായ മിശ്ര ആം ആദ്മി പാർട്ടിയിലെ കടുത്ത ആർ.എസ്.എസ് നിലപാടുകാരനാണ്.
പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് യമുനാ തീരത്ത് ശ്രീ ശ്രീ രവിശങ്കർ നടത്തിയ പരിപാടിക്ക് ഡൽഹി സാംസ്കാരിക മന്ത്രിയെന്ന നിലയിൽ വലിയ പിന്തുണയാണ് മിശ്ര നൽകിയിരുന്നത്. ജമ്മു-കശ്മീരിലെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന മിശ്രയുടെ ആഹ്വാനവും വിവാദമായതാണ്.
പാർട്ടിയിലിതുവരെ ഏതു വിഷയത്തിലും കുമാറും കപിലും ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് അരവിന്ദ് കെജ്രിവാളും പാർട്ടിയും വോട്ടുയന്ത്രങ്ങെള കുറ്റപ്പെടുത്തിയപ്പോൾ അത് ശരിയല്ലെന്നും ജനങ്ങൾ വോട്ടുചെയ്ത് പാർട്ടിയെ തോൽപിച്ചതാണെന്നും പരസ്യനിലപാടെടുത്തതും ഇരുവരും ഒരുമിച്ചായിരുന്നു. അതിനു ശേഷമാണ് ബി.ജെ.പിക്കായി കുമാർ വിശ്വാസിെൻറ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ പാർട്ടിയിൽ അട്ടിമറിനീക്കം നടത്തുന്നുവെന്ന് ഒാഖ്ല എം.എൽ.എയും രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്ന അമാനത്തുല്ല ഖാൻ ആരോപിച്ചതും അതിെൻറ പേരിൽ അദ്ദേഹം സസ്പെൻഷനിലായതും. അതിനാൽ കുമാർ വിശ്വാസ് എന്തുതന്നെ പറഞ്ഞാലും അദ്ദേഹത്തിെൻറ അറിവും സമ്മതവുമില്ലാതെ കപിൽ മിശ്ര ഇത്തരമൊരു നീക്കം നടത്തില്ലെന്ന് ആം ആദ്മി പാർട്ടിയിലെ നല്ലൊരു വിഭാഗത്തിനുമറിയാം.
അതുകൊണ്ടാണ് താൻ പാർട്ടി വിടില്ലെന്ന് കപിൽ മിശ്ര പറഞ്ഞിരിക്കുന്നത്. ഉടൻ മിശ്ര ബി.ജെ.പിയിലേക്കു പോകില്ലെന്നതാണ് ആപ്പിെൻറ ഭീതിയും. ആപ്പിനുള്ളിൽ നിന്നുകൊണ്ട് പാർട്ടിക്ക് പരമാവധി ആഘാതമേൽപിക്കുകയാണ് കപിൽ മിശ്രയുടെയും അദ്ദേഹത്തിനൊപ്പം ഇനിയും പാർട്ടിയിലുള്ളവരുടെയും ലക്ഷ്യമെന്ന് ആപ്പിനറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.