Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2021 5:37 AM GMT Updated On
date_range 20 Feb 2021 5:37 AM GMTബൈക്കിൽ സഞ്ചരിക്കുന്ന വിഡിയോ പങ്കുവെച്ച് വിവേക് ഒബ്റോയി; പിഴയിട്ട് മുംബൈ പൊലീസ്
text_fieldsbookmark_border
മുംബൈ: നിയമലംഘനത്തിന് ബോളിവുഡ് വിവേക് ഒബ്റോയിക്ക് 500 രൂപ പിഴയിട്ട് മുംബൈ ട്രാഫിക് പൊലീസ്. മാസ്കും ഹെൽമറ്റും ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ചതിനാണ് ശിക്ഷ. മുംബൈയിലെ സാന്തക്രൂസ് ട്രാഫിക് പൊലീസിേന്റതാണ് നടപടി.
ഇതിനൊപ്പം വിവേക് ഒബ്റോയിക്കെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിനാണ് കേസ്. വാലൈന്റൻ ദിനത്തിൽ ഭാര്യക്കൊപ്പം സഞ്ചരിക്കുേമ്പാഴാണ് ഒബ്റോയി പൊലീസിന്‍റെ പിടിയിലായത്.
ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ശിക്ഷയും മാസ്ക് ഇല്ലാത്തതിന് ഐ.പി.സി സെക്ഷൻ 188, 269 പ്രകാരം ഒബ്റോയിക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മുംബൈ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story