വാതക ചോർച്ച ജീവനെടുത്തവരിൽ ആ മിടുക്കനും...
text_fieldsവിശാഖപട്ടണം: പരിഭ്രാന്തിയും ആശങ്കയും പടർത്തിയ ഒരുദിനം പിന്നിട്ട് സൂര്യൻ വീണ്ടും ഉദിച്ചുയരുേമ്പാൾ ഗോപാലപട്ടണം ട്രാഫിക് പൊലീസ് സ്റ്റേഷൻ പക്ഷേ, ശോകമൂകമാണ്. തലേന്ന് വെങ്കടപുരത്തെ എൽ.ജി പോളിമർ ഫാക്ടറിയിൽനിന്നുള്ള വാതകചോർച്ച വൻ ദുരന്തമായി പരിണമിച്ചപ്പോൾ ഒരുപാട് ജീവനുകൾ രക്ഷിക്കാൻ തലങ്ങും വിലങ്ങും ഓടിനടന്നവരായിരുന്നു അവിടത്തെ പൊലീസുകാർ. എന്നാൽ, ആ വാതകചോർച്ച ഗോപാലപട്ടണത്തെ പൊലീസുകാർക്ക് വ്യക്തിപരമായിത്തന്നെ വലിയ നഷ്ടമായിരിക്കുകയാണ്. അവരുടെ സഹപ്രവർത്തകരിൽ ഒരാളുടെ പ്രിയപുത്രനെയാണ് വാതകം മരണത്തിെൻറ രൂപത്തിലെത്തി അപഹരിച്ചത്.
19കാരനായ അന്നേപു ചന്ദ്രമൗലി അതിമിടുക്കനായിരുന്നു. ഗോപാലപട്ടണം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അന്നേപു ഈശ്വർ റാവുവിെൻറ മൂത്തമകൻ. സ്കൂളിൽ എല്ലാ ക്ലാസിലും മികച്ച മാർക്കുമായി പഠിച്ചുമുന്നേറി എൻട്രൻസ് പരീക്ഷയിലും മികവു കാട്ടിയ ചന്ദ്രമൗലി ജനറൽ ക്വാട്ടയിൽ എം.ബി.ബി.എസിന് പ്രവേശനവും നേടി. ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ ചന്ദ്രമൗലി ലോക്ഡൗൺ കാരണം വീട്ടിലായിരുന്നു. എൽ.ജി ഫാക്ടറിക്ക് 300 മീറ്റർ മാത്രം അകലെയാണ് അവെൻറ വീട്. പുലർച്ചെ മൂന്നുമണിയോടെ േചാർന്ന വാതകം ശക്തമായ അളവിലാണ് ഈശ്വർ റാവുവിെൻറ വീട്ടിനുള്ളിലെത്തിയത്. കനത്ത അളവിൽ വാതകം ശ്വസിച്ചാണ് ചന്ദ്രമൗലിയുടെ ആരോഗ്യനില അപകടത്തിലായത്.
‘ആ ചെറുപ്പക്കാരെൻറ മരണം വിശ്വസിക്കാനാവുന്നില്ല. വളരെ നല്ല വിദ്യാർഥിയായിരുന്നു അവൻ. നന്നായി പഠിച്ച് എം.ബി.ബി.എസിന് സീറ്റും നേടി. അവന് മെഡിസിന് പ്രവേശനം കിട്ടിയപ്പോൾ ഞങ്ങൾക്കൊക്കെ വളെര സന്തോഷമായിരുന്നു. ഇപ്പോൾ ചന്ദ്രമൗലി കൂടെയില്ലെന്നതിൽ പറഞ്ഞറിയിക്കാനാവാത്ത ദുഃഖത്തിലാണ് ഞങ്ങൾ. വ്യക്തിപരമായി ഞങ്ങൾക്ക് സംഭവിച്ച ദുരന്തമാണിത്. ഈശ്വർ റാവു ഞങ്ങളുടെ കുടുംബാഗത്തെ പോലെയാണ്. വാതക േചാർച്ചക്കുശേഷം അദ്ദേഹത്തിെൻറ കുടുംബത്തിലെ നാലുപേരെയും ആശുപത്രിയിലാക്കിയിരുന്നു. ചന്ദ്രമൗലിയുടെ നില ഗുരുതരമായതോടെ കിങ് ജോർജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, അവിെടയെത്തുേമ്പാഴേക്ക് അവൻ മരിച്ചിരുന്നു. ശ്വാസംമുട്ടിയാണ് മരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.’- ഗോപാലപട്ടണം ട്രാഫിക് പൊലീസ് സ്റ്റേഷൻ എസ്.ഐ വെങ്കട്ട് റാവു പറഞ്ഞു.
കുടുംബത്തിലെ മറ്റു മൂന്നുപേരും വ്യാഴാഴ്ച ൈവകീട്ടോടെ അപകടനില പിന്നിട്ടു. മകെൻറ വിയോഗവാർത്തയിൽ ആകെ തകർന്നിരിക്കുകയാണ് ഈശ്വർ റാവുവെന്ന് സഹപ്രവർത്തകൻ മൂർത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.