കുളച്ചല്‍ തുറമുഖ വികസനത്തിന് കേന്ദ്ര പദ്ധതി; വിഴിഞ്ഞത്തിന് ഭീഷണി
text_fieldsന്യൂഡല്‍ഹി: കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന് ഭീഷണിയായി തമിഴ്നാട്ടിലെ കുളച്ചലില്‍ തുറമുഖം വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കവെ കേന്ദ്ര ഗതാഗത, ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി ഇതു സംബന്ധിച്ച് സൂചന നല്‍കി.
കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കുളച്ചലില്‍ വിഭാവനചെയ്യുന്ന തുറമുഖം വികസിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായുള്ള പദ്ധതി ഇന്ത്യയിലെ തുറമുഖങ്ങളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
കുളച്ചലിന് സമീപംതന്നെ നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തെ ഇത് ദോഷകരമായി ബാധിക്കില്ളേയെന്ന് ചോദിച്ചപ്പോള്‍, ഇല്ളെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. ലാഭകരമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ചരക്കുനീക്കം ലഭ്യമാക്കാന്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് കഴിയുമെന്നതിനാല്‍ രണ്ട് തുറമുഖങ്ങള്‍ക്കും നിലനില്‍ക്കാനാവും.
അതേസമയം, സാഗര്‍മാല പദ്ധതിയില്‍ വിഴിഞ്ഞം തുറമുഖത്തെ ഉള്‍പ്പെടുത്തിയിട്ടില്ളെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. പൂര്‍ണമായും കേരള സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ളതിനാലാണ് കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തത്. പദ്ധതിയുടെ ഭാഗമാകണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനമാണ്. പദ്ധതി നടപ്പാക്കാന്‍ കേരളം അദാനി ഗ്രൂപ്പുമായാണ് കരാര്‍ ഉണ്ടാക്കിയതെന്ന് ഗഡ്കരി പറഞ്ഞു.
അതേസമയം, കേന്ദ്രസര്‍ക്കാറിന്‍െറ കീഴില്‍ കുളച്ചലില്‍ തുറമുഖം വരുന്നത് വിഴിഞ്ഞം തുറമുഖത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തും. നിലനില്‍പ് ഉറപ്പാക്കാന്‍ തുറമുഖങ്ങള്‍ തമ്മില്‍ നിശ്ചിതദൂരം ഉറപ്പാക്കും വിധം നയം രൂപവത്കരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ളെന്ന് ചോദ്യത്തിന് ഉത്തരമായി ഗഡ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.