Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത​മി​ഴ് ടെ​ലി​വി​ഷ​ൻ...

ത​മി​ഴ് ടെ​ലി​വി​ഷ​ൻ താ​ര​ം വി.​ജെ ചി​ത്രയെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
VJ Chithra
cancel

ചെ​ന്നൈ: ത​മി​ഴ് ടെ​ലി​വി​ഷ​ൻ താ​ര​ം വി.​ജെ ചി​ത്രയെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 28 വയസ്സായിരുന്നു. ​വിജ​യ് ടി​.വി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന പാ​ണ്ഡ്യ​ൻ സ്റ്റോ​ർ​സ് എ​ന്ന സീ​രി​യ​ലി​ലെ മു​ല്ലൈ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ഏറെ പ്രശസ്തയായ നടിയാണ് ചിത്ര. നസറേത്ത് പേട്ടയിലുള്ള ഫൈവ് സ്റ്റാർ ഹോട്ടലിലെ മുറിയിലാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് താരം സീ​രി​യ​ൽ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് ഹോ​ട്ട​ൽ മു​റി​യി​ൽ തി​രി​ച്ചെ​ത്തി​യത്. ബിസിനസ്കാരൻ കൂടിയായ ഹേമന്തിനൊപ്പമായിരുന്നു താമസം. ഇരുവരുടേയും വിവാഹനിശ്ചയം ഏതാനും മാസങ്ങൾക്ക് മുൻപാണ് നടന്നത്.

ഏകദേശം ഒരുമണിയോടെയാണ് ചിത്ര ഹോട്ടൽ മുറിയിൽ ചെക് ഇൻ ചെയ്തതെന്ന് മാനേജർ പറഞ്ഞു. മൂന്നരയോടെയാണ് ഹോട്ടലിൽ നിന്ന് പൊലീസിന് ഫോൺ വന്നത്. മരണകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

ത​മി​ഴ് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ഏ​റെ ജ​ന​പ്രീ​തി​യു​ണ്ടാ​യി​രു​ന്ന സീ​രി​യ​ൽ ന​ടി​യാ​ണ് ചി​ത്ര. ടി.വി ഷോകളിൽ ആങ്കറായി എത്തിയ ചിത്ര പിന്നീടാണ് സീരിയലുകളിൽ വേഷമിട്ടത്. ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന തമിഴ് സിനിമയിലും ചിത്ര അഭിനയിക്കാനിരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായിരുന്നു താരം. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ചിത്ര ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VJ Chitra
Next Story