യാത്രയായത് ഇസ്ലാമിക് ബാങ്കിങ് ചലനങ്ങളുടെ ചാലകശക്തി
text_fieldsന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാറുകളെ പലിശരഹിത ബാങ്കിങ്ങിെൻറയും നിേക്ഷപത്തിെൻറയും സാധ്യതകളെ ബോധ്യപ്പെടുത്താൻ യത്നിച്ച V.K. Abdul Azizെൻറ വേർപാട് ഇന്ത്യയിലെ ഇസ്ലാമിക് ബാങ്കിങ് മേഖലയുടെ കൂടി നഷ്ടമായി. വിവിധ മതങ്ങൾക്കിടയിലുള്ള ആശയവിനിമയത്തിന് വഴിയൊരുക്കിയ ഇൻറർഫെയ്ത്ത് ഡയലോഗിെൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും ഡൽഹി കേന്ദ്രീകരിച്ച് നടന്ന പല ചലനങ്ങൾക്കും പിന്നിൽ അബ്ദുൽ അസീസിെൻറ പരിശ്രമങ്ങളായിരുന്നു.
ഹൃദയശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്ന അസീസ് ശനിയാഴ്ചയാണ് ജിദ്ദയിൽ നിര്യാതനായത്. പ്രണബ് മുഖർജിയും ചിദംബരവും ധനമന്ത്രിമാരായിരുന്ന യു.പി.എ സർക്കാറിെൻറ കാലത്ത് ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും പലിശരഹിത ജാലകങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നയരൂപവത്കരണത്തിന് അദ്ദേഹം നിരന്തരം സമ്മർദം ചെലുത്തി.
അന്തർദേശീയ രംഗത്ത് ഇതുമായി ബന്ധപ്പെട്ട നിരവധി വിദഗ്ധരെയും നിക്ഷേപകരെയും കേന്ദ്ര- സംസ്ഥാന സർക്കാറുകളുമായി ബന്ധപ്പെടുത്തി ചർച്ചകൾക്ക് വഴിയൊരുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. പലിശരഹിത സംവിധാനങ്ങളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവരെ ഡൽഹിയിലും കേരളത്തിലും കൊണ്ടു വന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകളെ ഇസ്ലാമിക് ബാങ്കിങ്ങിെൻറ ആവശ്യകത അദ്ദേഹം തെര്യെപ്പടുത്തി. ഇതോടൊപ്പം മതങ്ങൾക്കിടയിലുള്ള സംവാദങ്ങൾ ശക്തിപ്പെടുത്താൻ സൗദി അറേബ്യ കേന്ദ്രീകരിച്ചുള്ള ഇൻറർഫെയ്ത്ത് ഡയലോഗിെൻറ പ്രവർത്തനങ്ങൾക്കും അദ്ദേഹം ഡൽഹി തെരഞ്ഞെടുത്തു. വർഗീയതേയാട് രാജിയാവാത്ത ഉത്തരേന്ത്യയിലെ വിവിധ മതനേതാക്കളെ ഒരുകുടക്കീഴിൽ അണിനിരത്തി വ്യത്യസ്ത പരിപാടികളും ഡൽഹിയിൽ അബ്ദുൽ അസീസ് സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.