ശശികലക്ക് അഞ്ചു ദിവസത്തേക്ക് പരോൾ അനുവദിച്ചു
text_fieldsബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ.െഎ.എ.ഡി.എം.കെ നേതാവ് ശശികലക്ക് പരോൾ അനുവദിച്ചു. കരൾ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് ചെന്നൈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് നടരാജനെ കാണാനാണ് ജയിൽ അധികൃതർ പരോൾ അനുവദിച്ചത്. 15 ദിവസത്തെ പരോളിനായാണ് അപേക്ഷ നൽകിയതെങ്കിലും ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ അഞ്ചു ദിവസം മാത്രമാണ് അനുവദിച്ചത്.
പൊതുപരിപാടിയിലോ പാർട്ടി പരിപാടികളിലോ പെങ്കടുക്കരുതെന്നും മാധ്യമങ്ങളുമായി സംസാരിക്കരുതെന്നും സന്ദർശകരെ അനുവദിക്കരുതെന്നുമുള്ള കർശന ഉപാധികളോടെയാണ് പരോൾ. കഴിഞ്ഞ ചൊവ്വാഴ്ച ശശികല പരോളിനായി അപേക്ഷ നൽകിയിരുന്നെങ്കിലും പൂർണമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയിരുന്നു. ഭർത്താവിെൻറ മെഡിക്കൽ റിപ്പോർട്ടും ചെെന്നെയിലെ സുരക്ഷ സംബന്ധിച്ച ചെന്നൈ സിറ്റി പൊലീസ് കമീഷണറുടെ റിപ്പോർട്ടും അടക്കം വിശദമായ അപേക്ഷയാണ് ഇത്തവണ നൽകിയത്. ടി.ടി.വി ദിനകരനും അഭിഭാഷകൻ കൃഷ്ണപ്പയും പരോളിനാവശ്യമായ ഒൗദ്യോഗിക നടപടികൾ പൂർത്തിയാക്കി. ജയിലിൽ നിന്ന് പുറത്തേക്ക് വന്ന ശശികലയെ സ്വീകരിക്കാൻ അനുയായികളുമെത്തിയിരുന്നു. വൈകീട്ട് ചെന്നൈയിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.