ശശികലക്ക് കോവിഡ്
text_fieldsബംഗളൂരു: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ എ.െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ. ശശികലക്ക് കോവിഡ് സ്ഥിരീകരിച്ചു. വിക്ടോറിയ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീകരിച്ചത്.
പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്ന ശശികലയെ ശ്വാസ തടസ്സത്തെ തുടർന്ന് ബുധനാഴ്ച ശിവാജി നഗറിലെ ബൗറിങ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ജയിൽ നടപടി അനുസരിച്ച് അന്തേവാസികൾക്ക് ചികിത്സ നൽകേണ്ടത് വിക്ടോറിയ ആശുപത്രിയിലായതിനാൽ അങ്ങോട്ട് മാറ്റുകയായിരുന്നു.
ഇവിടെവെച്ച് ആദ്യം റാപ്പിഡ് ആൻറിജൻ ടെസ്റ്റും ആർ.ടി-പി.സി.ആർ ടെസ്റ്റും നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. തുടർന്ന് വ്യാഴാഴ്ച വീണ്ടും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.