വി.കെ. ശശികല തമിഴ്നാട്ടിലേക്ക്; കനത്ത സുരക്ഷയിൽ സംസ്ഥാനം
text_fieldsബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽമോചിതയായ അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് വി.കെ. ശശികല തമിഴ്നാട്ടിലേക്ക്. ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശശികല തമിഴ്നാട്ടിൽ എത്തുന്നതോടെ തമിഴ്നാട് രാഷ്ട്രീയം ഇളകിമറിയും.
ശശികല സംസ്ഥാനത്ത് എത്തുന്നതിനോട് അനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. തമിഴ്നാട് -കർണാടക അതിർത്തിയിൽ മാത്രം 1500ഓളം പൊലീസുകാരെ വിന്യസിച്ചു.
ദേവനഹള്ളിയിലെ റിസോർട്ടിൽനിന്ന് രാവിലെ ഒമ്പതുമണിയോടെ ശശികല തമിഴ്നാട് -കർണാടക അതിർത്തിയായ ഹൊസൂറിലേക്കെത്തുമെന്നാണ് അറിയിപ്പ്. ബംഗളൂരു മുതൽ ചെന്നൈ വരെ 32ഓളം ഇടങ്ങളിൽ സ്വീകരണ പരിപാടികൾ നടക്കും. ടി. നഗറിലെ എം.ജി.ആറിന്റെ വസതിയിലെത്തി പ്രാർഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. 5000ത്തിൽ അധികം പ്രവർത്തകർ ശശികലയുടെ സ്വീകരണ പരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം.
ശശികലക്കെതിരെ എ.ഐ.എ.ഡി.എം.കെ പൊലീസിൽ പരാതിയുമായി എത്തിയിരുന്നു. ശശികല തമിഴ്നാട്ടില്‍ അക്രമം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തുന്നുവെന്നും ക്രമസമാധാനം പൊലീസ് ഉറപ്പുവരുത്തണമെന്നുമാണ് പരാതിയിലെ ആവശ്യം. കര്‍ണാടകയില്‍നിന്ന് ശശികല തമിഴ്നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഭരണകക്ഷി പരാതി നൽകിയത്. അതേസമയം, അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവും ശശികലയുടെ മരുമകനുമായ ദിനകരന് ആരോപണം നിഷേധിച്ചു. അഴിമതി കേസില്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശശികലക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കര്‍ണാടകയില്‍ ചികിത്സയിലായിരുന്നു.
ശശികലയുടെ തിരിച്ചുവരവിന് മുന്നോടിയായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തില്‍ എ.ഐ.എ.ഡി.എം.കെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
ഏപ്രിലില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശശികലയുടെ തിരിച്ചുവരവ് ചര്‍ച്ചയായി. എന്നാല്‍, എ.ഐ.എ.ഡി.എം.കെയില്‍ ശശികല ഘടകം ഇല്ലെന്നും നേതാക്കളില്‍ ആരെങ്കിലും അവരെ കണ്ടാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നും വക്താവ് വൈഗൈ ശെൽവന് പ്രതികരിച്ചു.
അതേസമയം, കഴിഞ്ഞദിവസം ശശികലയുടെ അടുത്ത ബന്ധുവായ ജെ. ഇളവരശി, വി.എൻ. സുധാകരൻ എന്നിവർ പങ്കാളികളായ ആറ് ഭൂസ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. ജയലളിത, ശശികല, ഇളവരശി, സുധാകരൻ എന്നിവർ പ്രതികളായിരുന്ന അവിഹിത സ്വത്ത് സമ്പാദന കേസിൽ 2017 ഫെബ്രുവരി 14ന് സുപ്രീംകോടതി 100 കോടി രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഇത് ഇൗടാക്കുന്നതിെൻറ ഭാഗമായാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
ലെക്സ് പ്രോപർട്ടി ഡെവലപ്മെൻറ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള ചെന്നൈ വാൾസ് തോട്ടത്തിൽ പ്രവർത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങളും ടി.ടി.കെ റോഡിലെ ശ്രീരാം നഗറിലെ വീട് ഉൾപ്പെടെയുള്ള സ്വത്തുക്കളുമാണ് സർക്കാർ ഏറ്റെടുത്തത്.
നേരത്തേ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ശശികലയുടെ പേരിലുള്ള സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.