'പാർലമെൻറിനകത്തും പുറത്തും കർഷകരുടെ ശബ്ദം ഞെരിഞ്ഞമർന്നു' -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: പാർലമെൻറിനകത്തും പുറത്തും കർഷകരുടെ ശബ്ദം ഞെരിഞ്ഞമർന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്രമോദി സർക്കാർ മൂന്ന് കാർഷിക ബില്ലുകൾ ഏകപക്ഷീയമായി പാസാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ 20ന് നടന്ന കാർഷിക ബില്ലിലെ വോട്ടെടുപ്പിൽ നിയമങ്ങൾ ലംഘിച്ചുവെന്ന വാർത്ത പങ്കുവെച്ചായിരുന്നു പ്രതികരണം.
'കർഷകർക്കുള്ള മരണ വാറണ്ടാണ് കാർഷിക ബില്ലുകൾ. പാർലമെൻറിനകത്തും പുറത്തും അവരുടെ ശബ്ദം ഞെരിഞ്ഞമർന്നു. ഇന്ത്യയിൽ ജനാധിപത്യം മരിച്ചുവെന്നതിൻെറ തെളിവാണിത്.' -രാഹുൽ ഗാന്ധി ട്വീറ്റ് െചയ്തു.
ലോക്സഭയും രാജ്യസഭയും കടന്ന ബില്ലുകളിൽ രാഷ്ട്രപതി രാനാംഥ് കോവിന്ദ് ഒപ്പുവെച്ചിരുന്നു. ഇതോടെ ബിൽ നിയമമാകുകയും ചെയ്തു. അതേസമയം മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിൽ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.