ഗോമൂത്രം കുടിച്ച ബി.ജെ.പി പ്രവർത്തകൻ ആശുപത്രിയിൽ; ഗോമൂത്ര സൽക്കാരം നടത്തിയയാൾ പിടിയിൽ
text_fieldsകൊൽക്കത്ത: ഗോമൂത്രം കുടിച്ച് ബി.ജെ.പി പ്രവർത്തകൻ ആശുപത്രിയിലായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനായി കൊൽക്കത്തിയിൽ സംഘടിപ്പിച്ച ഗോമൂത്ര സൽക്കാരത്തിലാണ് ബി.ജെ.പി പ്രാദേശിക പ്രവർത്തകൻ ഗോമൂത്രം കുടിച്ചത്. തുടർന്ന് ദേഹാസ്വാസ്ഥ്യം മൂലം ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാരായൺ ചാറ്റർജിയെന്ന ബി.ജെ.പി പ്രവർത്തകനാണ് അറസ്റ്റിലായത്. കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്നും രോഗം സുഖപ്പെടുത്തുമെന്നും അവകാശപ്പെട്ടായിരുന്നു ഗോമൂത്ര സൽക്കാരം സംഘടിപ്പിച്ചത്. ഗോമൂത്രം കുടിച്ച് ആശുപത്രിയിലായ പ്രവർത്തകൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
അതേസമയം ബി.ജെ.പിയുടെ പശ്ചിമ ബംഗാൾ സംസ്ഥാന നേതൃത്വം ചാറ്റർജിയുടെ അറസ്റ്റിനെ എതിർത്തുകൊണ്ട് രംഗത്തെത്തി. ‘ചാറ്റർജി പശുവിെൻറ മൂത്രം എന്ന് പറഞ്ഞ് തന്നെയാണ് എല്ലാവർക്കും വിതരണം ചെയ്തത്. ആരോടും മൂത്രം കുടിക്കാൻ നിർബന്ധിച്ചിട്ടില്ല. ഗോമൂത്രം ശരീരത്തിന് ദോഷമാണെന്ന് തെളിയിച്ചിട്ടില്ല. അകാരണമായി എങ്ങനെയാണ് പൊലീസിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കഴിയുകയെന്നും’ ബി.ജെ.പി സംസ്ഥാന സെക്രട്ടറി സായന്ദൻ ബസു ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.