കെജ്രിവാൾ പഞ്ചാബിൽ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ സാധ്യത
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പഞ്ചാബിൽ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യത. ആം ആദ്മി നേതാവ് മനീഷ് സിസോദിയയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. ചൊവ്വാഴ്ച പഞ്ചാബിൽ നടന്ന പൊതുയോഗത്തിൽ സിസോദിയ നടത്തിയ പരാമർശമാണ് ഇൗ അഭ്യൂഹത്തിന് കാരണം നിങ്ങൾ ആം ആദ് മിക്ക് വോട്ട് ചെയ്യുകയാണെങ്കിൽ കെജ്രിവാളിനാണ് ആ വോട്ട് എന്നായിരുന്നു പഞ്ചാബിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞത്.
പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പല അഭിപ്രായ സർവേകളും തെരഞ്ഞെടുപ്പിൽ ആം ആദ് മി മുന്നേറ്റം നടത്തുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും ആം.ആദ്മി ഇതുവരെയായിട്ടും അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ സിസോദിയയുടെ പ്രസ്താവനക്കെതിരെ പഞ്ചാബിലെ മറ്റ് പാർട്ടികൾ രംഗത്തെത്തി. പഞ്ചാബിലെ ജനങ്ങളിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് സിസോദിയ ഇത്തരമൊരു പരാമർശം നടത്തിയതെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ ബാദൽ കുറ്റപ്പെടുത്തി. അരവിന്ദ് കെജ്രിവാളിെൻറ യഥാർത്ഥ ഉദ്ദേശ്യം ഇപ്പോഴാണ് പുറത്ത് വന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഫെബ്രുവരി നാലിനാണ് പഞ്ചാബ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.