ക്രിമിനലോ വികലാംഗനോ ആണെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യുക: എം.പി
text_fieldsറാഞ്ചി: ബി.ജെ.പി തെരഞ്ഞെടുക്കുന്ന ഏതൊരു സ്ഥാനാർത്ഥിക്കും ജനം വോട്ട് ചെയ്യണമെന്ന് ഝാർഖണ്ഡിലെ ബി.ജെ.പി എം.പി നി ഷികാന്ത് ദുബെ. അവർ കുറ്റവാളികളോ വികലാംഗരോ ആയിക്കൊള്ളട്ടേ. അവരെ പിന്തുണക്കുകയും വോട്ട് ചെയ്യുകയും ചെയ്യണം. കാര ണം ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെയും അദ്ദേഹത്തിൻെറ തീരുമാനങ്ങളെയും നാം വിശ്വസിക്കണമെന്നും ദുബെ ആവശ്യപ്പെട്ടു.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. ബി.ജെ.പി ആരെ നിർത്തിയാലും, അത് കള്ളനായാലും കൊള്ളക്കാരനായാലും കുറ്റവാളിയായാലും വികലാംഗനായാലും ആ സ്ഥാനാർത്ഥിയെ എന്തുവിലകൊടുത്തും പിന്തുണക്കണമെന്ന് ഞാൻ നിങ്ങളോട് പറയുന്നു. പാർട്ടി അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി രഘുബർ ദാസ് എന്നിവരുടെ തീരുമാനത്തിൽ നമുക്ക് വിശ്വാസമുണ്ടായിരിക്കണം- അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി അഴിമതിരഹിത പാർട്ടിയായതിനാൽ കേന്ദ്ര നേതൃത്വത്തിൻറെത് ശരിയായ തെരഞ്ഞെടുപ്പായിരിക്കുമെന്ന് എപ്പോഴും ഓർക്കുക. പി.ചിദംബത്തെപ്പോലുള്ള ഒരാളെ ജയിലിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയെയും ഞങ്ങൾ ജയിലിലാക്കിയെന്ന് നിങ്ങൾ കേൾക്കുമെന്നും നിഷികാന്ത് ദുബെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.