'പുതിയ ഉത്തർപ്രദേശിന്' വേണ്ടി വോട്ട് ചെയ്യാന്‍ അഭ്യർഥിച്ച് രാജ്‌നാഥ് സിംഗ്
text_fieldsഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിനെ തുടർന്ന് രാഷ്ട്രീയ നേതാക്കളെല്ലാം യു.പി വോട്ടർമാരോട് തങ്ങളുടെ പാർട്ടികൾക്ക് വോട്ട് ചെയ്യാന്‍ അഭ്യർഥിച്ച് രാവിലെ മുതൽ തന്നെ സമൂഹ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രിയായ രാജ്‌നാഥ് സിംഗ് 'പുതിയ ഉത്തർപ്രദേശിന്' വേണ്ടി വോട്ട് ചെയ്യണമെന്നാണ് യു.പി ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. വോട്ട് ചെയ്യുക എന്നത് പൗരമാരുടെ വലിയ കടമയാണെന്ന് ഓർമിപ്പിച്ച് കൊണ്ട് എല്ലാവരും തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ ആരംഭിച്ചിട്ടുണ്ട്. ഷാംലി, മീററ്റ്, ഹാപൂർ, മുസാഫർനഗർ, ബാഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹർ, അലിഗഡ്, ആഗ്ര, ഗൗതം ബുദ്ധ നഗർ, മഥുര തുടങ്ങിയ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 623 സ്ഥാനാർഥികളാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നത്. ഇവിടങ്ങളിൽ ആകെ 2.27 കോടി വോട്ടർമാരാണുള്ളത്. വൈകിട്ട് ആറ് മണിയോടെ വോട്ടെടുപ്പ് അവസാനിക്കും.
ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി
50,000ത്തിലധികം അർദ്ധസൈനികരെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചതായി സർക്കാർ അറിയിച്ചു.
ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 തീയതികളിലായി ഏഴ് ഘട്ടങ്ങളായാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.