വോട്ടുയന്ത്രം: സമവായമില്ല
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രങ്ങൾ സംബന്ധിച്ച് സർവകക്ഷിയോഗത്തിൽ സമവായമില്ല. യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രങ്ങളുടെ വിവരം രാജ്യത്തെ മുഴുവൻ പാർട്ടികൾക്കും ലഭ്യമാക്കണമെന്ന് പ്രതിപക്ഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. കേടാവുന്ന വോട്ടുയന്ത്രങ്ങളിലെല്ലാം ബി.ജെ.പിക്കുമാത്രം വോട്ടുപോകുന്ന സാഹചര്യത്തിലാണ് തങ്ങൾ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി. വോട്ടുയന്ത്രം യഥാർഥ ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ ബോധിപ്പിച്ചു.
വോട്ടുയന്ത്രത്തിൽനിന്ന് ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുകൊണ്ടു പോകണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിളിച്ചുചേർത്ത യോഗത്തിൽ കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ ഒരു തരത്തിലുള്ള സമവായവും ഉരുത്തിരിഞ്ഞില്ല. തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് അനുകൂലമാക്കുന്ന തരത്തിൽ വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്തുന്നുണ്ടെന്ന് സർവകക്ഷിയോഗത്തിലും പ്രതിപക്ഷം ആവർത്തിച്ചു.
യന്ത്രങ്ങൾ കേടാവുന്ന മുഴുവൻ സംഭവങ്ങളിലും വോട്ട് ബി.ജെ.പിക്ക് മാത്രം പോകുന്നത് ഇതുകൊണ്ടാണ്. ജനാഭിലാഷം വോട്ടു യന്ത്രങ്ങളിലൂടെ പ്രതിഫലിക്കുന്നില്ലെന്ന് സർവകക്ഷി യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് മുകുൽ വാസ്നിക് മാധ്യമങ്ങളോട് പറഞ്ഞു. യന്ത്രം കേടാവുന്ന സമയത്തെല്ലാം ഒരു പാർട്ടിക്കുമാത്രം വോട്ടുപോകുന്നതുകൊണ്ടാണ് പ്രതിപക്ഷം അവ അറ്റകുറ്റപ്പണി നടത്തുന്നത് ആരാണെന്ന് ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അവരുടെ പേരും വിലാസവും വിശദാംശങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുമാത്രം പഴയ യന്ത്രങ്ങൾ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നുവെന്നതിെൻറ കണക്കും വേണം. വിവിപാറ്റുകളും വോട്ടുയന്ത്രങ്ങളും പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലറ്റിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടതായി തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി പറഞ്ഞു. ബി.ജെ.പി, ബി.എസ്.പി, സമാജ്വാദി പാർട്ടി, സി.പി.െഎ, സി.പി.എം, എൻ.സി.പി, തുടങ്ങി 51 പാർട്ടികളുടെ പ്രതിനിധികൾ സർവകക്ഷിയോഗത്തിൽ സംബന്ധിച്ചു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ വിവിപാറ്റുകൾ ഉപയോഗിച്ചിരുെന്നങ്കിലും ചില കേസുകളിൽ മാത്രമാണ് അവ തമ്മിൽ ഒത്തുനോക്കിയത്. ഒരു ശതമാനം ഒത്തുനോക്കുന്ന നിലവിലുള്ള രീതിക്ക് പകരം ഒാരോ മണ്ഡലത്തിലും 30 ശതമാനം വോട്ടുയന്ത്രങ്ങളും വിവിപാറ്റുകളും ഒത്തുനോക്കണമെന്നാണ് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ അതിെനാരുക്കമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.