എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നിങ്ങളുടെ അനുഭവം മോശമായേക്കാം -മുസ്ലിംകളോട് മനേക ഗാന്ധി
text_fieldsലഖ്നോ: ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വോട്ട് ചോദിക്കുന്നതിനിടെ മുസ്‍ലിംകളെ ഭീഷണിപ്പെടുത്തിയുള്ള കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ പ്രസ്താവന വിവാദമാകുന്നു. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജനപ്രതിനിധി എന്ന നിലയില്‍ തന്‍റെ സഹായം ലഭിക്കില്ലെന്നാണ് അവർ പറഞ്ഞത്. "നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ഇപ്പോള്‍ വിജയിച്ചിരിക്കുന്നു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത് -മനേക ഗാന്ധി കൂട്ടിച്ചേർത്തു.
ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉള്ളത് കൊണ്ട് ഞാൻ ഇവിടെ എന്തായാലും വിജയിക്കും. എന്നാൽ മുസ്‍ലിംകളുടെ വോട്ട് ഇല്ലാതെയാണ് വിജയിക്കുന്നതെങ്കിൽ അത് എന്നെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ കാര്യമല്ല. ചിലപ്പോൾ അനുഭവം മോശമായേക്കാം. എന്തെങ്കിലും ആവശ്യത്തിന് പിന്നീട് മുസ്‍ലിംകള്‍ എന്നെ സമീപിച്ചാൽ അപ്പോൾ ഒന്ന് ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ല. നിങ്ങളുടെ വോട്ട് ഇല്ലെങ്കിലും ഞാൻ വിജയിക്കും -മനേക ഗാന്ധി വ്യക്തമാക്കി.
സുല്‍ത്താന്‍പൂരിലെ തുറാക്ബാനി മേഖലയിലാണ് മനേക ഗാന്ധി പ്രസംഗിച്ചത്. നിരവധി മുസ്ലിം മത വിശ്വാസികളും അവരുടെ പ്രസംഗം കേൾക്കാനായി തടിച്ചുകൂടിയിരുന്നു. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത്തവണ മകന്‍ വരുണ്‍ ഗാന്ധിയുമായി മനേക ഗാന്ധി ലോക്‌സഭാ സീറ്റ് വെച്ചുമാറുകയായിരുന്നു. കഴിഞ്ഞ തവണ വരുണ്‍ സുല്‍ത്താന്‍പൂരിലും മനേക പിലിഭിത്തിലുമാണ് ജനവിധി തേടിയത്.
Women and Child Minister #ManekaGandhi on camera says:
— Khabar Bar (@Khabar_Bar) April 12, 2019
“I am going to win for sure. If Muslims won’t vote for me and then come to ask for work, I will have to think, what’s the use of giving them jobs.”#LokSabhaElections2019 @ECISVEEP pic.twitter.com/BHG5kwjwmQ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.