വോട്ടർ കാർഡും പാൻ കാർഡുമെല്ലാം ഇല്ലാതാകും; ഭാവിയിൽ ആധാർ മാത്രം
text_fieldsന്യൂഡൽഹി: ഭാവിയിൽ മറ്റു തിരിച്ചറിയൽ കാർഡുകളെല്ലാം ഇല്ലാതായി പകരം എല്ലാ ആവശ്യങ്ങൾക്കും ആധാർ കാർഡ് മാത്രം മതിയാകുന്ന സാഹചര്യം വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ധനബിൽ ചർച്ചക്കിടെ പ്രതിപക്ഷത്തിെൻറ ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. അമേരിക്കയിൽ സോഷ്യൽ സെക്യൂരിറ്റി കാർഡ് മാത്രമേയുള്ളൂ. അതുപോലെ വോട്ടർ കാർഡ്, പാൻ കാർഡ് തുടങ്ങിയവയുടെ സ്ഥാനത്ത് ആധാർ വരും. ആദായ നികുതി റിേട്ടൺ സമർപ്പിക്കുന്നതിനും പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആധാർ നിർബന്ധമാക്കിയതിനെതിരായ പ്രതിപക്ഷത്തിെൻറ എതിർപ്പ് ജെയ്റ്റ്ലി തള്ളി.
പലരും അഞ്ചിലേറെ പാൻ കാർഡുകൾ സ്വന്തമാക്കി അതുപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുകയാണ്. അത്തരം വെട്ടിപ്പ് തടയുന്നതിനാണ് പാൻ കാർഡിനുള്ള അപേക്ഷക്കും ആദായ നികുതി റിേട്ടണിനും ആധാർ നിർബന്ധമാക്കുന്നത്. 98 ശതമാനം പേർക്കും ആധാർ നമ്പർ നൽകിക്കഴിഞ്ഞു. നികുതി വെട്ടിപ്പുകാരെ പിടിക്കാനുള്ള നടപടിയെ പ്രതിപക്ഷം എതിർക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ആധാർ നിർബന്ധമാക്കുന്നതിനെതിരായ ഹരജിയിൽ സുപ്രീംകോടതി വിധി പറഞ്ഞിട്ടില്ല. സർക്കാർ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീംകോടതിയുടെ ഇടക്കാല വിധിയുണ്ട്. കോടതിയുടെ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ലാത്ത ആധാർ ജനങ്ങളിൽ അടിച്ചേൽപിക്കുകയാണ് സർക്കാെറന്ന് പ്രതിപക്ഷം കുറ്റെപ്പടുത്തി.
പണമായി രൊക്കം കൈമാറാവുന്ന തുകയുടെ പരിധി രണ്ടു ലക്ഷമായി ചുരുക്കുന്നത് ഉൾപ്പെടെ 43 നിയമ ഭേദഗതികളടങ്ങിയ ധനബിൽ ലോക്സഭ പാസാക്കി. എന്നാൽ, തോട്ടണ്ടി ഇറക്കുമതി ചുങ്കം എടുത്തുകളയണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ മുന്നോട്ടുവെച്ച ഭേദഗതി ശബ്ദ വോട്ടിനിട്ട് തള്ളി. യു.പിയിലെ കർഷകരുടെ കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച കേന്ദ്രം മറ്റു സംസ്ഥാനങ്ങളിലെ കർഷകർക്കും കടാശ്വാസം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ആധാർ, കർഷകർക്ക് കടാശ്വാസം എന്നീ വിഷയങ്ങളിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ടി.എം.സി, ബി.ജെ.ഡി അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ധനബില്ലിെൻറ ഭാഗമായി ഒേട്ടറെ നിയമഭേദഗതികൾ ഒറ്റയടിക്ക് പാസാക്കിയെടുക്കുന്നത് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന നടപടിയാണെന്ന് ചർച്ചയിൽ പെങ്കടുത്ത പ്രതിപക്ഷം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.