കോയമ്പത്തൂരിൽ ടോക്കൺ നൽകി വോട്ടർമാർക്ക് പണവിതരണം ; കമൽ ഹാസൻ പരാതി നൽകി
text_fieldsചെന്നൈ: കോയമ്പത്തൂർ സൗത്ത് നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി വാനതി ശ്രീനിവാസനുവേണ്ടി പ്രവർത്തകർ വീടുതോറും കയറിയിറങ്ങി ടോക്കൺ നൽകി പണം വിതരണം ചെയ്തതായി മക്കൾ നീതിമയ്യം പ്രസിഡൻറും സ്ഥാനാർഥിയുമായ കമൽ ഹാസൻ ആരോപിച്ചു.
ചെന്നൈ ആൽവാർപേട്ട കോർപറേഷൻ സ്കൂളിൽ മക്കളായ ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവരുമൊന്നിച്ച് വോട്ട് രേഖെപ്പടുത്തിയശേഷം മാധ്യമപ്രവർത്തകരെ അറിയിച്ചതാണ് ഇക്കാര്യം.
വോട്ടർമാർക്ക് ടോക്കൺ മുഖേന പണവും സമ്മാനങ്ങളും നൽകിയതിെൻറ തെളിവുകൾ തെൻറ പക്കലുണ്ടെന്നും അദ്ദേഹം അറിയിച്ചു. പിന്നീട് കോയമ്പത്തൂരിലെത്തിയ കമൽ ഹാസൻ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കലക്ടറെ നേരിൽകണ്ട് പരാതി സമർപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.