നന്ദിഗ്രാമുകാരേ, ബി.ജെ.പിക്ക് വോട്ടുചെയ്യരുത് -കർഷക നേതാവ് രാകേഷ് ടിക്കായത്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. വിളകൾക്ക് ഇനി താങ്ങുവില ലഭിക്കില്ലെന്നും രാജ്യം കൊള്ളയടിക്കുന്ന ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്നും പറയാൻ സംയുക്ത കിസാൻ മോർച്ച പ്രതിനിധികൾ നന്ദിഗ്രാമിൽ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രം നടപ്പാക്കിയ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച കൊൽക്കത്തയിൽ മഹാപഞ്ചായത്തും സംഘടിപ്പിച്ചു. തുടർന്നാണ് നന്ദിഗ്രാം യാത്ര പ്രഖ്യാപിച്ചത്. മമത ബാനർജി മത്സരിക്കുന്ന നന്ദിഗ്രാമിൽ ഇക്കുറി വാശിയേറിയ മത്സരമാണ് നടക്കുന്നത്. മമത മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന സുവേന്ദു അധികാരിയാണ് എതിരാളി.
50,000 വോട്ടുകൾക്ക് ബാനർജിയെ തോൽപിക്കുമെന്ന് സുവേന്ദു അധികാരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.