'കോൺഗ്രസിന് വോട്ട് ചെയ്യുന്നത് മയക്കുമരുന്ന് സംഘങ്ങൾക്ക് വോട്ട് ചെയ്യുന്നതിന് തുല്യം'
text_fieldsഛണ്ഡിഗഡ്: കോൺഗ്രസിന്വോട്ട്ചെയ്യുന്നത് മയക്കുമരുന്ന് സംഘങ്ങൾക്ക് വോട്ട് ചെയ്യുന്നതുപോലെയാണെന്ന്ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. പഞ്ചാബിലെ കലനോർ, കഹ്നുവാൻ ജില്ലകളിൽ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017ലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കോൺഗ്രസും അകാലിദളും രഹസ്യ സഖ്യം സ്ഥാപിച്ചിരിക്കുകയാണ്. ഇരുപാർട്ടികൾക്കിടയിൽ പരസ്പരം ശത്രുതയുണ്ടാകാതിരിക്കാൻ കോൺഗ്രസ് നേതാവ് അമരീന്ദർ സിങ്ങും റവന്യു മന്ത്രി ബിക്രം മാജിതിയയും തീരുമാനിച്ചിട്ടുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ്ബാദലും അമരീന്ദർ സിങ്ങും സംസ്ഥാനത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് മറ്റൊന്ന്തെരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരമില്ലാത്തതിനാൽ ഇരു പാർട്ടികളിൽ ഏതെങ്കിലുമൊന്ന് അവർ തെരഞ്ഞെടുക്കുന്നു. എന്നാൽ ഇപ്പോൾ പഞ്ചാബിനെ സംരക്ഷിക്കാൻ ജനങ്ങൾക്ക്നല്ലൊരു അവസരം വന്നിരിക്കുകയാണെന്നും കെജ്രാവാൾ കൂട്ടിച്ചേർത്തു.
പഞ്ചാബിൽ എ.എ.പി സർക്കാർ അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് ജോലി, സർക്കാർ കോളജ്, ആധുനിക ആശുപത്രി, സ്റ്റേഡിയം, പഞ്ചസാര മിൽ തുടങ്ങിയവ കൊണ്ടുവന്ന്കലാനോറിനെ പഞ്ചാബിലെ ചരിത്രപരമായ സ്ഥലമാക്കിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.