കോൺഗ്രസ് അധ്യക്ഷനായി എല്ലാ സംസ്ഥാനത്തും വോട്ടുചെയ്യാൻ സൗകര്യം; 9,000ൽപരം വോട്ടർമാരെന്ന് മിസ്ത്രി
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രാരംഭ നടപടി തുടങ്ങിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി. നടപടിക്രമങ്ങൾ പി.സി.സികളെ അറിയിച്ചുവരുന്നു.
സ്ഥാനാർഥി പൂരിപ്പിക്കേണ്ട ഫോറത്തിന്‍റെ മാതൃക അയച്ചു കൊടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന ഗുലാം നബി ആസാദിന്‍റെയും ആനന്ദ് ശർമയുടെയും ആരോപണം മധുസൂദൻ മിസ്ത്രി തള്ളി. 9,000ൽപരം പേരാണ് വോട്ടുചെയ്യുന്നത്. വോട്ടർപട്ടിക പരസ്യപ്പെടുത്തിയിട്ടില്ല. എന്നാൽ കോൺഗ്രസ് പ്രവർത്തകരായ ആർക്കും അത് പി.സി.സി ഓഫിസിലെത്തി പരിശോധിക്കാം.
നാമനിർദേശ പത്രിക സമർപ്പിച്ചുകഴിഞ്ഞാൽ ഓരോ സ്ഥാനാർഥിക്കും പട്ടിക നൽകും. ഒന്നിൽ കൂടുതൽ സ്ഥാനാർഥികളുണ്ടെങ്കിൽ എല്ലാ പി.സി.സിയിലും വോട്ടെടുപ്പിന് ക്രമീകരണം ഏർപ്പെടുത്തും. വോട്ടുപെട്ടി ഡൽഹിയിൽ എത്തിച്ചാണ് വോട്ട് എണ്ണുക. തെരഞ്ഞെടുപ്പ് ശരിയായ രീതിയിൽ നടക്കുമോ എന്ന ആശങ്ക ആർക്കും വേണ്ടെന്നും മിസ്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.