പഞ്ചാബിൽ വിവിപാറ്റിലെ വോട്ട് വീണ്ടുമെണ്ണാനാവില്ല -കമീഷൻ
text_fieldsന്യൂഡൽഹി: പഞ്ചാബിൽ വിവിപാറ്റ് ഉപയോഗിച്ച തങ്ങളുടെ സ്ഥാനാർഥികളുള്ള മണ്ഡലങ്ങളിൽ രണ്ടാമത് വോെട്ടണ്ണണമെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. ഇൗ ആവശ്യമുന്നയിച്ച് ആം ആദ്മി പാർട്ടിക്ക് കോടതിയിൽ പോകാമെന്നും കമീഷൻ അറിയിച്ചു. ഏതെങ്കിലും മണ്ഡലത്തിൽ ഒരു സ്ഥാനാർഥി ജയിച്ചതായി പ്രഖ്യാപിച്ചാൽപിന്നെ നിയമപ്രകാരം രണ്ടാമത് വോട്ടുയന്ത്രം പരിശോധിക്കാനാകില്ലെന്ന് കമീഷൻ തുടർന്നു.
പിന്നീട് കോടതി ആവശ്യപ്പെട്ടാൽ മാത്രമേ വോട്ടുയന്ത്രവും വിവിപാറ്റും പുനഃപരിശോധിക്കാൻ കഴിയൂ. അതിനാൽ ആം ആദ്മി പാർട്ടിക്ക് പഞ്ചാബിൽ വിവിപാറ്റ് ഘടിപ്പിച്ച മണ്ഡലങ്ങളിലെ വോട്ടുകൾ രണ്ടാമത് പരിേശാധിക്കണമെന്നുണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് പരിഹാരമെന്ന് കമീഷൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
മോക് പോളിനുശേഷമാണ് പഞ്ചാബിലും വോെട്ടടുപ്പ് നടത്തിയതെന്നും എന്നാൽ ആ സമയത്ത് ഇൗ പരാതി ഉയർന്നിരുന്നില്ലെന്നും കമീഷൻ പറഞ്ഞു. ഒാരോ പാർട്ടിയുടെയും ഏജൻറുമാരുടെ സാന്നിധ്യത്തിലാണ് വിവിപാറ്റ് ഘടിപ്പിച്ച വോട്ടു യന്ത്രങ്ങളിലും മോക് പോൾ നടത്തിയത്. പഞ്ചാബിൽനിന്ന് അത്തരത്തിൽ ഒരു പരാതിയും ആ സമയത്ത് കമീഷെൻറ ശ്രദ്ധയിൽപെട്ടിട്ടില്ല. വോട്ടുചെയ്തവർ ഒപ്പിട്ട കടലാസുകൾ പരിശോധിക്കാനും കോടതി ഉത്തരവല്ലാെത മറ്റൊരു വഴിയില്ല.
തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രങ്ങളിൽനിന്ന് പരാതി ഒഴിവാക്കാൻ കുറ്റമറ്റ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും കമീഷൻ തുടർന്നു. ഉത്തർപ്രദേശിൽ അട്ടിമറി നടന്നതായി മായാവതി ആരോപിച്ചതിന് പിറകെയാണ് പഞ്ചാബിലും അട്ടിമറി നടന്നതായി ആരോപിച്ച് അരവിന്ദ് കെജ്രിവാൾ രംഗത്തുവന്നത്. തുടർന്ന് കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷന് അയച്ച കത്തിൽ പഞ്ചാബിൽ ഇക്കുറി പരീക്ഷണാടിസ്ഥാനത്തിൽ വിവിപാറ്റ് ഘടിപ്പിച്ച മണ്ഡലങ്ങളിൽ യന്ത്രങ്ങളിലെ വോട്ടുകളും വിവിപാറ്റ് വഴി കിട്ടുന്ന വോട്ടുശീട്ടുകളും രണ്ടാമത് എണ്ണണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള മറുപടിയിലാണ് കോടതി ആവശ്യപ്പെടാതെ അവ വീണ്ടും എണ്ണാൻ കഴിയില്ലെന്ന് കമീഷൻ വ്യക്തമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.