െതരഞ്ഞെടുപ്പ് കമീഷൻ 16 ലക്ഷം വിവിപാറ്റ് യന്ത്രങ്ങൾ വാങ്ങും
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രങ്ങളിൽ കൃത്രിമം നടക്കുന്നുവെന്ന ആക്ഷേപം പരിഹരിക്കുന്നതിെൻറ ഭാഗമായി 16,15,000 വിവിപാറ്റ് (വോട്ടർ വെരിഫയബ്ൾ പേപ്പർ ഒാഡിറ്റ് ട്രയൽ) യന്ത്രങ്ങൾ വാങ്ങാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം. കേന്ദ്ര മന്ത്രിസഭ 3,173.47 കോടി രൂപ അനുവദിച്ച സാഹചര്യത്തിലാണ് തുടർനടപടി. 2017-18, 2018-19 വർഷങ്ങളിലായി മുഴുവൻ യന്ത്രങ്ങളും ലഭ്യമാക്കാനാണ് തീരുമാനം.
2018ൽ 8,07,500 യന്ത്രങ്ങളും തുടർന്ന് അടുത്ത വർഷം ബാക്കിയും വാങ്ങും. ഇലക്ട്രോണിക് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.െഎ.എൽ), ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് (ബി.ഇ.എൽ) എന്നീ പൊതുമേഖല സ്ഥാപനങ്ങളിൽനിന്നാണ് വിവിപാറ്റ് യന്ത്രങ്ങൾ വാങ്ങുക. വിവിപാറ്റ് വരുന്നതോടെ ആർക്കാണ് വോട്ട് ചെയ്തത് എന്ന് അറിയാൻ കഴിയുന്നതിനാൽ വോെട്ടടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നസീം സയിദി പറഞ്ഞു. യന്ത്രങ്ങളുടെ നിർമാണത്തിന് തെരഞ്ഞെടുപ്പ് കമീഷെൻറ മേൽനോട്ടമുണ്ടാകും. നിർമാണത്തിനുശേഷം വിദഗ്ധ സമിതി പരിശോധിച്ചേശഷമായിരിക്കും പ്രവർത്തനസജ്ജമാക്കുക. 2019ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നടപടികൾ വേഗത്തിലാക്കുന്നതെന്നും നസീം സയിദി പറഞ്ഞു.
വോട്ട് ചെയ്ത സ്ഥാനാർഥി, ചിഹ്നം, സീരിയൽ നമ്പർ എന്നിവ ഉൾപ്പെടുന്ന പ്രിൻറ് ഏഴു സെക്കൻഡ് നേരം വോട്ടർക്ക് കാണാൻ സാധിക്കുന്ന സംവിധാനമാണ് വിവിപാറ്റ്. നിലവിലെ വോട്ടുയന്ത്രത്തിനെതിരെ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവർ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, ആവശ്യമായ വിവിപാറ്റ് വാങ്ങാൻ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് ഫണ്ട് അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.