ജയനഗർ തെരഞ്ഞെടുപ്പ്: വോെട്ടടുപ്പ് തുടങ്ങി
text_fieldsബംഗളൂരു: കർണാടകയിൽ സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് മാറ്റിവെച്ച ജയനഗർ മണ്ഡലത്തിലെ വേെട്ടടുപ്പ് തുടങ്ങി. മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ ബി.എൻ. വിജയകുമാറിെൻറ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മെയ് നാലിന് തെരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്നാണ് അദ്ദേഹം മരിച്ചത്.
വിജയകുമാറിെൻറ സഹോദരൻ ബി.എൻ. പ്രഹ്ളാദാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. അതേസമയം, തങ്ങളുടെ സ്ഥാനാർഥിയായ കാലെഗൗഡയെ പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിക്ക് സഖ്യകക്ഷിയായ ജെ.ഡി.എസ് പിന്തുണ നൽകിയിട്ടുണ്ട്.
224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കുള്ള വോെട്ടണ്ണൽ മെയ്15ന് നടന്നിരുന്നു. 104 സീറ്റു നേടി ബി.ജെ.പി വലിയ ഒറ്റകക്ഷിയായെങ്കിലും 78 സീറ്റു ലഭിച്ച കോൺഗ്രസും 37 സീറ്റു ലഭിച്ച ജെ.ഡി.എസും ചേർന്ന് സർക്കാറുണ്ടാക്കുകയായിരുന്നു. ജയനഗർ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എം.എൽ.എയായി വിജയകുമാർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.