Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഗസ്​റ്റ കോപ്​ടർ...

അഗസ്​റ്റ കോപ്​ടർ ഇടപാട്​: ക്രിസ്​ത്യൻ മിഷേലിനെ ഇ.ഡിയും അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
അഗസ്​റ്റ കോപ്​ടർ ഇടപാട്​: ക്രിസ്​ത്യൻ മിഷേലിനെ ഇ.ഡിയും അറസ്​റ്റ്​ ചെയ്​തു
cancel

ന്യൂഡൽഹി: അഗസ്​റ്റ വെസ്​റ്റ്​ലൻഡ്​ വി.വി.​െഎ.പി ഹെലികോപ്ടർ ഇടപാടിൽ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തതിനെ തുടർന്ന് ​ കസ്​റ്റഡിയിൽ കഴിയുന്ന ബ്രിട്ടീഷുകാരനായ ഇടനിലക്കാരൻ ക്രിസ്​ത്യൻ മിഷേലിനെ കള്ളപ്പണ തട്ടിപ്പ്​ കേസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും (ഇ.ഡി) അറസ്​റ്റ്​ ചെയ്​തു.

പ്രത്യേക കോടതി ജഡ്​ജി അരവിന്ദ്​ കുമാറിന്​ മുന്നിൽ ഹാജരാക്കിയ മിഷേലിനെ ഇ.ഡി 15 ദിവസം കസ്​റ്റഡിയിൽ ആവശ്യപ്പെട്ടു. കോടതിമുറിക്കകത്തുവെച്ച്​ 15 മിനിറ്റ്​ മിഷേലിനെ ചോദ്യംചെയ്യാൻ കോടതി ഇ.ഡി​ക്ക്​ അനുമതി നൽകി. തുടർന്നായിരുന്നു അറസ്​റ്റ്​. ഇൗ മാസം നാലിന്​ യു.എ.ഇയിൽ വെച്ച്​ സി.ബി.​െഎയാണ്​ മിഷേലിനെ ആദ്യമായി അറസ്​റ്റ്​ ചെയ്യുന്നത്​. തൊട്ടടുത്ത ദിവസം കോടതിയിൽ ഹാജരാക്കി കസ്​റ്റഡിയിൽ ആവശ്യപ്പെട്ടു. തുടർന്ന്​ കസ്​റ്റഡി നീട്ടി. ഇൗ മാസം 19ന്​ മിഷേൽ നൽകിയ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാതിരുന്ന കോടതി 28വരെ കസ്​റ്റഡിയിൽ വിട്ടിരിക്കുകയാണ്​.

2010 ഫെബ്രുവരി എട്ടിന്​ ഒപ്പുവെച്ച അഗസ്​റ്റ കോപ്​ടർ കരാറിലൂടെ ഖജനാവിന്​ 398.21 ദശലക്ഷം യൂറോ (2666 കോടി രൂപ) നഷ്​ടമുണ്ടായെന്നാണ്​ സി.ബി.​െഎ കണ്ടെത്തൽ. 2016 ജൂണിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ക്രിസ്​ത്യൻ മിഷേൽ 30 ദശലക്ഷം യൂറോ (225 കോടി) കമീഷനായി കൈപ്പറ്റിയെന്നും​ സി.ബി.​െഎ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christian MichelVVIP chopper dealmalayalam newsED
News Summary - VVIP Chopper Deal 'Middleman' Christian Michel Arrested by ED-India news
Next Story