വിവിപാറ്റ്: പ്രതിപക്ഷ ഹരജി അടുത്തയാഴ്ച കേൾക്കും
text_fieldsന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിൽ വോെട്ടണ്ണുേമ്പാൾ 50 ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ കക്ഷികൾ സമർപ്പിച്ച പുനഃപരിശോധന ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ഹരജി അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാൽ മധ്യവേനലവധിക്ക് കോടതി അടക്കും മുമ്പ് കേസ് പരിഗണിക്കണമെന്ന് പ്രതിപക്ഷ കക്ഷികൾക്ക് വേണ്ടി ഹാജരായ അഡ്വ. അഭിഷേക് മനു സിംഗ്വി ആവശ്യപ്പെട്ടു. നേരത്തെ 21 പ്രതിപക്ഷ കക്ഷികൾ ഇൗ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചത്. ഒാരോ നിയമസഭാ മണ്ഡലത്തിലും ഒരു ബൂത്തിലെ വിവിപാറ്റ് മാത്രമേ എണ്ണൂ എന്നാണ് കമീഷൻ അറിയിച്ചത്. എന്നാൽ, ഒാരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് ബൂത്തിലെ വിവിപാറ്റുകൾ വീതം എണ്ണണമെന്ന് സുപ്രീംകോടതി ഏപ്രിൽ എട്ടിന് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.