കശ്മീരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം: മേഘാലയ ഗവർണർക്കെതിരെ എന്ത് നടപടിയെന്ന് ചിദംബരം
text_fieldsന്യൂഡൽഹി: കശ്മീരികളെ ബഹിഷ്കരിക്കുക എന്ന മേഘാലയ ഗവർണറുടെ ആഹ്വാനത്തിനെതിരെ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബര ം. കശ്മീരി ഉത്പന്നങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട മേഘാലയ ഗവർണർ തഥാഗത റോയിക്കെതിരെ പ്രധാനമന്ത്രി ന രേന്ദ്ര മോദി എന്ത് നടപടി സ്വീകരിക്കുമെന്ന് കാണാനാണ് താൻ കാത്തിരിക്കുന്നത് എന്നായിരുന്നു ചിദംബരത്തി െൻറ വിമർശനം. ഇന്ന് രാവിലെ ട്വിറ്ററിലൂെടയാണ് ചിദംബരം വിമർശനം ഉന്നയിച്ചത്.
Waiting to see if the Hon'ble PM will take action against the Hon'ble Governor of Meghalaya.
— P. Chidambaram (@PChidambaram_IN) February 23, 2019
കശ്മീർ സന്ദർശിക്കുന്നത് നിർത്തണമെന്നും കശ്മീരി ഉത്പന്നങ്ങൾ വാങ്ങരുതെന്നും പുൽവാമ ആക്രമണത്തിനു ശേഷം തഥാഗത റോയി ട്വീറ്റ് ചെയ്തിരുന്നു.
‘‘ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച കേണലിെൻറ അപേക്ഷ: കശ്മീർ സന്ദർശിക്കരുത്, അടുത്ത രണ്ടു വർഷത്തേക്ക് അമർനാഥിൽ പോകരുത്. കശ്മീരി കച്ചവട കേന്ദ്രങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്. ശൈത്യകാലത്ത് വിൽപ്പനക്കെത്തുന്ന കശ്മീരി വ്യാപാരികളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങരുത്. കശ്മീരികളെ ബഹിഷ്കരിക്കുക’’ - എന്നതായിരുന്നു തഥാഗത റോയിയുടെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.