മാഫിയകളെ സഹായിക്കുന്ന വഖഫ് ബോര്‍ഡുകള്‍ക്കെതിരെ കേന്ദ്രനടപടി
text_fieldsന്യൂഡല്‍ഹി: വഖഫ് ഭൂമി കൈയടക്കിവെച്ച മാഫിയകളെ സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ സഹായിക്കുന്നുവെന്ന പരാതി വ്യാപകമായ സാചര്യത്തില്‍ ഇക്കാര്യം പരിശോധിക്കുമെന്നും കുറ്റക്കാരാണെന്ന് കണ്ടത്തെുന്ന സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്കെതിരെ നടപടി സ്വകീരിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. വിവിധ സംസ്ഥാനങ്ങളില്‍ പോയി ഇക്കാര്യം പരിശോധിക്കാന്‍ ഓരോ സംസ്ഥാനത്തിനും കേന്ദ്ര വഖഫ് കൗണ്‍സിലില്‍നിന്നും ഓരോ അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ കേന്ദ്ര വഖഫ് കൗണ്‍സിലിന്‍െറ 75ാം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് സ്വത്തുക്കളുടെ വികസനത്തിന് തടസ്സം നില്‍ക്കുന്നത് വഖഫ് മാഫിയയാണെന്ന് നഖ്വി പറഞ്ഞു. സമുദായത്തിന്‍െറ ക്ഷേമ പ്രവര്‍ത്തനത്തിന് ഇതുപയോഗിക്കുകയാണ് വേണ്ടത്.
എന്നാല്‍, അതിനുപകരം അവ മാഫിയക്ക് കൈയേറാന്‍ അവസരമൊരുക്കുകയാണ് ചില സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ ചെയ്യുന്നത്. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ രണ്ടുമാസത്തിനകം പരിശോധന നടത്തും. കുറ്റക്കാരാണെന്ന് കണ്ടത്തെുന്ന ബോര്‍ഡുകള്‍ക്കെതിരെ കേന്ദ്രം നടപടിയെടുക്കും. കേന്ദ്ര വഖഫ് കൗണ്‍സില്‍ എടുക്കുന്ന നടപടികളില്‍ പരാതികളുള്ളവര്‍ക്ക് സമീപിക്കാനായി ബോര്‍ഡ് ഓഫ് അഡ്ജൂഡിക്കേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. റിട്ട. സുപ്രീംകോടതി ജഡ്ജിയായിരിക്കും ഇതിന്‍െറ ചെയര്‍മാന്‍. വഖഫ് പരാതികളുമായും ഈ ബോര്‍ഡിനെ സമീപിക്കാം. ഇതുകൂടാതെ, മൂന്നംഗ ട്രൈബ്യൂണലിനെ ഓരോ സംസ്ഥാനത്തും നിയമിക്കുന്നുണ്ടെന്നും നഖ്വി പറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അഡ്വ. പി.ഒ. നൗഷാദ് കേരളത്തില്‍നിന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.