കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി വീണ്ടും പീഡിക്കപ്പെട്ടു
text_fieldsഭോപ്പാൽ: മധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ പതിനാലുകാരി വീണ്ടും പീഡിപ്പിക്കപ്പെട്ടു. ചന്ദ്വാരയിലെ വീട്ടിൽ നിന്ന് ജൂലൈ ആറിന് വൈകിട്ടാണ് പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ കുന്ദിപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ മഹാ തോല ഏരിയയിൽ നിന്നും അവശനിലയിലായ പെൺകുട്ടിയെ കണ്ടെത്തി. സംഭവത്തിൽ അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.
വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ എത്തിക്കാമെന്ന് പറഞ്ഞ് മോഹിത് ഭരദ്വാജ് എന്നയാൾ കൂട്ടികൊണ്ടുപോവുകയായിരുന്നു. ഇയാൾ പെൺകുട്ടിയെ സുഹൃത്ത് രാഹുൽ ബോണ്ഡെയുടെ വീട്ടിലെത്തിക്കുകയും ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് എ.എസ്.പി നീരജ് സോണി പറഞ്ഞു. അടുത്ത ദിവസമാണ് ഇവർ പെൺകുട്ടിയെ തുറന്നുവിട്ടത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ മൂന്നംഗസംഘം പിടികൂടി ബോണ്ഡെയുടെ വീട്ടിൽ തന്നെ എത്തിക്കുകയും വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മോഹിത് ഭരദ്വാജ്, രാഹുൽ ബോണ്ഡെ, ബണ്ഡി ബൽവാനി, അങ്കിത് രഘുവാൻഷി, അമിത് വിശ്വകർമ തുടങ്ങിയവരെ പൊലീസ് അറസ്റ്റു ചെയ്തു.
കൂട്ടബലാത്സംഗം, തട്ടികൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കു മേൽ ചുമത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.