കല്ല് തിന്ന് ജീവിക്കാൻ ആകുമോ..? ലോക് ഡൗണിൽ വലഞ്ഞ കുടുംബം പലായനം ചെയ്യുന്നത് നടന്ന്
text_fieldsന്യൂഡൽഹി: രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ദിവസ വേതനക്കാരുടെ ദുരിതത്തിൻെറ നേ ർക്കാഴ്ച്ചയാവുകയാണ് ഡൽഹിയിലെ ഒരു കുടുംബം. കൂലിപ്പണിക്കാരനായ ബണ്ടിയും കുടുംബവും 150 കിലോമീറ്റർ അകലെയുള്ള അലിഗഢ ിലെ ഒരു ഗ്രാമത്തിലുള്ളവരാണ്. ഭാര്യയും മൂന്ന് കുട്ടികളും ഒരുപാട് ഭാണ്ഡ കെട്ടുകളുമായി നടന്നുകൊണ്ട് പലായനം ചെയ് യുകയായിരുന്ന അവർ എൻ.ഡി.ടി.വിയോടാണ് വേദനിപ്പിക്കുന്ന അനുഭവം പങ്കുവെച്ചത്.
ജീവിക്കാൻ വേണ്ടി രാജ്യ തലസ്ഥാനത്തേക്ക് വന്നവർക്ക് പക്ഷെ, കോവിഡും ലോക് ഡൗണും വലിയ പ്രയാസമാണ് സൃഷിടിച്ചത്. ഞങ്ങൾ ഇവിടെ എന്താണ് ചെയ്യുക. എന്താണ് കഴിക്കുക. കല്ല് തിന്ന് മനുഷ്യന് ജീവിക്കാൻ കഴിയുമോ. വലിയ ഭാണ്ഡവുമായി അനുഗമിക്കുന്ന ബണ്ടിയുടെ ഭാര്യ ചോദിച്ചു.
'ഡൽഹിയിൽ ആരും ആരെയും സഹായിക്കില്ല. അവിടുത്തെ ഗ്രാമങ്ങളിൽ അങ്ങനെ ആണ്. എൻറെ ഗ്രാമത്തിൽ റൊട്ടിയും ചട്ണിയും തിന്ന് സമാധാനത്തോടെ ജീവിക്കാം. പക്ഷെ ഇവിടെ, നമുക്ക് ഒന്നുമില്ല. നമ്മെ സഹായിക്കാനും ആരുമില്ല’. മകനെ തോളിലിരുത്തിക്കൊണ്ട് ബണ്ടി പറഞ്ഞു.
ഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ ദൂരമുള്ള ബണ്ടിയുടെ ഗ്രാമത്തിലേക്ക് അദ്ദേഹത്തിനും കുടുംബത്തിനും എത്താൻ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും എടുക്കും. ആവശ്യത്തിന് പണമോ ഭക്ഷണമോ അവരുടെ കയ്യിൽ ഇല്ലതാനും.
ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ബസുകളും ട്രെയിനുകളും ഡൽഹിയിൽ സേവനം നിർത്തിയിരിക്കുകയാണ്. അതിനാൽ തന്നെ യു.പിയിൽ നിന്നടക്കം എത്തിയ കുടുംബങ്ങൾ കാൽനടയായാണ് തിരികെ നാട്ടിലേക്ക് പോകുന്നത്. അതിർത്തിയിലും മറ്റിടങ്ങളിലും പൊലീസ് കർശന പരിശോധന നടത്തുന്നുണ്ടെങ്കിലും ജീവിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാത്ത ദിവസ വേതനക്കാർ രണ്ടും കൽപ്പിച്ചുള്ള പോക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.