മുംബൈയിൽ കനത്ത മഴയിൽ മതിലുകൾ തകർന്നു വീണു; 15 മരണം
text_fieldsമുംബൈ: നഗരത്തിലെ ചെമ്പൂരിലും വിക്രോളിയിലും മതിലുകൾ ഇടിഞ്ഞ് വീണ് 15 പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ ചെമ്പൂരിലെ വാഷി നാക പ്രദേശത്ത് വീടിന്‍റെ ചുമർ ഇടിഞ്ഞ് വീണ് 12 പേർക്കാണ് ജീവൻ നഷ്ടമായത്. മണ്ണിടിച്ചിലിനെ തുടർന്നാണ് ചുമർ ഇടിഞ്ഞ് വീണതെന്ന് ദേശീയ ദുരന്ത നിവരണ സേന അറിയിച്ചു. രക്ഷാദൗത്യം പുരാഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിക്രോളിയിലുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായി പെയ്ത മഴയെത്തുടർന്നാണ് പുലർച്ചെ 2.30നുണ്ടായ മണ്ണിടിച്ചിലിലാണ് അഞ്ച് കുടിലുകൾ തകർന്നത്.
'മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ചോ ആറോ പേർ തകർന്ന കുടിലുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്'-എൻ.ഡി.ആർ.എഫ് ഡെപ്യൂട്ടി കമാൻഡന്‍റ് ആശിഷ് കുമാർ പറഞ്ഞു.
കനത്ത മഴയെത്തുടർന്ന് നഗരത്തിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ ട്രെയിൻ സർവീസുകൾ നിർത്തിെവച്ചു. 24 മണിക്കൂറിനിടെ 944 മി മീറ്റർ മഴയാണ് മുംബൈയിൽ രേഖപ്പെടുത്തിയത്. 2006 ജൂലൈ 26നാണ് മുമ്പ് ഇത്രയധികം മഴ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.