Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൂക്കിലേറ്റുന്നതിന്​...

തൂക്കിലേറ്റുന്നതിന്​ മുമ്പ്​ ​വിവാഹമോചനം വേണം; നിർഭയ കേസ്​ പ്രതിയുടെ ഭാര്യ കോടതിയിൽ

text_fields
bookmark_border
തൂക്കിലേറ്റുന്നതിന്​ മുമ്പ്​ ​വിവാഹമോചനം വേണം; നിർഭയ കേസ്​ പ്രതിയുടെ ഭാര്യ കോടതിയിൽ
cancel

ന്യൂഡൽഹി: നിർഭയ കേസ്​ പ്രതി അക്ഷയ്​ കുമാറിൽനിന്നും വിവാഹമോചനം ആവശ്യപ്പെട്ട്​ ഭാര്യ കോടതിയിൽ. ബിഹാർ ഒൗറംഗബ ാദിലെ കോടതിയിലാണ്​ ഹരജി നൽകിയത്​. മാർച്ച്​ 20നാണ്​ നിർഭയ കേസിൽ പ്രതികളായ നാലുപേരെ തൂക്കികൊല്ലുക.

തൂക്കിക്കൊല്ലുന്നതിന്​ മുമ്പ്​ വിവാഹമോചനം വേണ​െമന്നും, വിധവയായി ജീവിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ ഹരജി. ഹരജി വ്യാഴാഴ്​ച പരിഗണിക്കും. എ​​െൻറ ഭർത്താവ്​ നിരപരാധിയാണ്​. തൂക്കികൊല്ലുന്നതിന്​ മുമ്പ്​ എനിക്ക്​ നിയമപരമായി വിവാഹമോചനം വേണം -ഭാര്യ പറയുന്നു.

ഭർത്താവ്​ കൂട്ട ബലാത്സംഗകേസിൽ പ്രതിയായതിനാൽ യുവതിക്ക്​ നിയമപരമായി വിവാഹമോചനം അനുവദിക്കാൻ കഴിയുമെന്ന്​ ഡൽഹി തീസ്​ ഹസാരി കോടതിയിലെ മുതിർന്ന അഭിഭാഷകൻ പറഞ്ഞു.

നിർഭയ കേസിലെ ​പ്രതികളായ മുകേഷ്​ സിങ്​, പവൻ ഗുപ്​ത, വിനയ്​ ശർമ, അക്ഷയ്​ കുമാർ സിങ്​ എന്നിവർ നിലവിൽ തീഹാർ ജയിലിലാണ്​ കഴിയുന്നത്​. വിധി നടപ്പാക്കുന്നത്​ നീട്ടിവെക്കാനായി പ്രതികൾ പല നീക്കങ്ങളും നടത്തിയിരുന്നു. ഇതേ തുടർന്ന്​ രണ്ടുതവണ വധശിക്ഷ മാറ്റിവെക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirbhaya caseNirbhayadelhi rape casemalayalam newsindia news
News Summary - Want To Be Divorced Before He Is Hanged: Nirbhaya Convict's Wife Moves Court -India news
Next Story