ഭാരത് മാതാ കി ജയ് വേണോ, ജിന്ന വാലി ആസാദി വേണോ? -പ്രകാശ് ജാവ്ദേക്കർ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുന്ന കോൺഗ്രസിനും ആം ആദ് മി പാർട്ടിക്കുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ. കോൺഗ്രസും ആം ആദ്മി പാർട്ടിയും കുട്ട ികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ മനസ്സിൽ വിഷം നിറക്കുകയും തെറ്റായ വഴിക്ക് നയിക്കുകയുമാണെന്ന് പ്രകാശ് ജാവ്ദേക്കർ ആരോപിച്ചു.
ഡൽഹിയിൽ ‘ജിന്ന വാലി ആസാദി’ മുദ്രാവാക്യം ഉയർത്തിയത് തങ്ങൾ കണ്ടിട്ടുണ്ട്. ‘ഭാരത് മാതാ കി ജയ്’ വേണോ, ‘ജിന്ന വാലി ആസാദി’ വേണോ എന്ന് ഡൽഹിയിലെ ജനങ്ങൾ തീരുമാനിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും രാജ്യ തലസ്ഥാനത്ത് അക്രമത്തിന് പ്രേരിപ്പിക്കുകയാണ്. ഷഹീൻബാഗ് പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി കൂട്ടുകെട്ടാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ എന്നിവർ പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും എന്തിനാണ് അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നതെന്ന് ഇരു പാർട്ടികളോടും ഡൽഹിയിലെ ജനങ്ങൾ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാമിയ മില്ലിയ്യ സർവകലാശാലയിൽ സി.എ.എ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഡിസംബർ മധ്യത്തോടെയാണ് ഷഹീൻബാഗിൽ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തെ തുടർന്ന് തെക്കു കിഴക്കൻ ഡൽഹിയെ നോയിഡയെ ബന്ധിപ്പിക്കുന്ന റോഡിൽ ഗതാഗത തടസമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.