ഇ. അഹമ്മദിെൻറ മരണം: പാർലമെൻററി കമ്മിറ്റി അന്വേഷിക്കണം –കോൺഗ്രസ്
text_fieldsന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് എംപിയുടെ മരണം സംബന്ധിച്ച സത്യം സർക്കാർ വെളിപ്പെടുത്തണമെന്നും ഇതിനെക്കുറിച്ച് പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കണമെന്നും കോൺഗ്രസ് പാർലെമൻററി പാർട്ടി നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. മരണ വിവരം കേന്ദ്രസർക്കാർ മറച്ചുവെച്ചതിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
അഹമ്മദിനോട് കാണിച്ച അനാദരവ് പാർലമെൻറിൽ ചർച്ചചെയ്യണമെന്നും ഖാർഗെ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ പ്രസ്താവന നടത്തണം. മനുഷ്യത്വരഹിതമായ നടപടിയാണ് കേന്ദ്രസർക്കാറിേൻറത്. ബജറ്റ് അവതരണത്തിനായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം വിവരങ്ങൾ മറച്ചുവെച്ചതെന്നും അദ്ദേഹം ആരോപിച്ചു.
വിഷയം സഭയിൽ ഉന്നയിക്കാതിരിക്കാൻ സർക്കാർ ശ്രമിച്ചെന്ന് കേരളത്തിൽ നിന്നുള്ള എം.പിമാരും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തിങ്കളാഴ്ച വീണ്ടും സഭചേരുേമ്പാൾ വിഷയം വീണ്ടും ഉന്നയിക്കുമെന്നും എം.പിമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.