Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അച്ഛനാണ്​ ഹീറോ,...

'അച്ഛനാണ്​ ഹീറോ, എനിക്കും സൈന്യത്തിൽ ചേരണം' -പേരിൽ കാർഗിലുള്ള വീരജവാന്‍റെ മകൻ പറയുന്നു

text_fields
bookmark_border
Suman Suresh Kargil Chhetri,
cancel
camera_altചിത്രം: Manisha Mondal | ThePrint

സിലിഗുരി: സുമൻ സുരേഷ്​ കാർഗിൽ ഛേത്രി ഡൽഹിയിലെ മൗലാന ആസാദ്​ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ്​ രണ്ടാം വർഷ വിദ്യാർഥിയാണ്​. എവിടെ ചെന്നാലും തന്‍റെ പേരിലെ 'കാർഗിൽ' എങ്ങനെ വന്നുവെന്ന ചോദ്യത്തിന്​ ഉത്തരം പറയാൻ എന്നും സുമന്​ ആവേശമാണ്​. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച പിതാവ്​ സുരേഷ്​ ഛേത്രിയോടുള്ള സ്​മരണാർഥമാണ്​ കുടുംബം സുമന്‍റെ പേരിന്​ കൂടെ കാർഗിൽ ചേർത്തത്​.

1999 ജൂലൈ ഏഴിനാണ് പാകിസ്​താൻ നുഴഞ്ഞുകയറ്റക്കാരോട്​ പൊരുതി​ സുമന്‍റെ പിതാവ്​ കാർഗിലിൽ വീരമൃത്യു വരിച്ചത്​. 2 നാഗാ റെജിമെന്‍റിന്‍റെ ഭാഗമായിരുന്ന സുരേഷ്​ മരിക്ക​ു​േമ്പാൾ 26 വയസ്​ മാത്രമായിരുന്നു പ്രായം. ഗർഭിണിയായിരുന്ന ഭാര്യയുടെ പ്രസവസമയത്ത്​ അടുത്തുണ്ടാകുമെന്ന്​ വാക്കുകൊടുത്ത്​ പോയ സുരേഷ്​ പക്ഷേ ത്രിവർണപതാകയിൽ പൊതിഞ്ഞ ശവമഞ്ചലിലാണ്​ വീട്ടിൽ മടങ്ങിയെത്തിയത്​. സുരേഷ്​ മരിച്ച്​ നാല്​ മാസത്തിന്​ ശേഷമായിരുന്നു സുമന്‍റെ ജനനം. നേരിട്ട്​ കണ്ടിട്ടില്ലെങ്കിലും ഉറ്റവരുടെ വാക്കുകളിലൂടെയും അനുഭവങ്ങളിലൂടെയും സുമൻ അച്ഛന്‍റെ സാമീപ്യം അടുത്തറിയുന്നുണ്ടായിരുന്നു.

'കുഞ്ഞായിരുന്ന സമയത്ത്​ എനിക്ക്​ അച്ഛനെ മിസ്​ ചെയ്യാറുണ്ടായിരുന്നു. എന്നാൽ അമ്മയും കുടുംബവും അതൊന്നും അറിയിക്കാത്ത തരത്തിലാണ്​ എന്നെ വളർത്തിയത്'-സുമൻ ദ പ്രിന്‍റിനോട്​ പറഞ്ഞു.

വീട്ടിൽ നിറഞ്ഞ്​ നിൽക്കുന്ന​ അച്ഛന്​ സേവനത്തിന്​ മരണാനന്തരം ലഭിച്ച സർട്ടിഫിക്കറ്റു​കളും അവാർഡുകളും എന്നും സുമനെ പ്രചോദിപ്പിക്കാറുണ്ട്​. മെഡിക്കൽ ബിരുദം കരസ്​ഥമാക്കിയ ശേഷം അച്ഛന്‍റെ പാത പിന്തുടർന്ന്​ സൈന്യത്തിൽ ചേരാനാണ്​ സുമന്‍റെ ആഗ്രഹം. സുമന്‍റെ ബന്ധുക്കളായ ദിനേഷ്​, സുദേശ്​, നരേഷ്​ എന്നിവരും സൈനികരാണ്​.

1996ൽ സുരേഷിനെ വിവാഹം ചെയ്യു​േമ്പാൾ നേപ്പാളിലെ ജാപ്പ സ്വദേശിയായ മഞ്​ജുവിന്​ 21 വയസ്​ മാത്രമായിരുന്നു പ്രായം. മൂന്ന്​ വർഷത്തിന്​ ശേഷം മഞ്​ജു ഗർഭിണിയായെങ്കിലും ഭർത്താവ്​ യുദ്ധഭൂമിയിൽ മരിച്ചുവീണു. 24ാം വയസിൽ വിധവയായ മഞ്​ജു പക്ഷേ നിശ്ചയദാഢ്യത്തോടെയാണ്​ പിന്നീടുള്ള കാലം ജീവിച്ചത്​.

'എന്‍റെ ജീവിതത്തിലെ ഏറ്റവും ദുഷ്​കരമായ കാലഘട്ടമായിരുന്നു അത്​. സ്വകാര്യ നഷ്​ടങ്ങൾ പേറുന്നതിനൊപ്പം കുഞ്ഞിനെ ഒറ്റക്ക്​ വളർത്തുകയെന്നത്​ പ്രയാസകരമായിരുന്നു. എന്നാൽ ഭർത്താവിന്‍റെ കുടുംബം നല്ല പിന്തുണയുമായി കൂടെ നിന്നു'-മഞ്​ജു പറഞ്ഞു.

നഷ്​ടങ്ങളിൽ തകർന്ന്​ പോകുന്നവർ ആയിരുന്നില്ല മഞ്​ജു. ആറ്​ പാചകവാതക വിതരണ ഏജൻസികളുടെ ഉടമയാണിന്ന്​ 47കാരി. 'വിധവയെന്ന നിലയിൽ എനിക്കും കുടുംബത്തിനും കേന്ദ്ര സർക്കാർ 7.5 ലക്ഷം രൂപ ധനസഹായമായി നൽകി. ജീവിതമാർഗത്തിനായി മൂന്ന്​​ ഓപ്​ഷനുണ്ടായിരുന്നു. സർക്കാർ ജോലി, പെട്രോൾ പമ്പ്, അല്ലെങ്കിൽ ഗ്യാസ് വിതരണ ഏജൻസി ആരംഭിക്കാം എന്നിവയായിരുന്നു അത്​. ഞാൻ അവസാനത്തേത് തെരഞ്ഞെടുത്തു' -മഞ്​ജു പറഞ്ഞു. ഇന്ന്​ മഞ്​ജുവിന്​ കീഴിൽ 300 തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ട്​. സുമന്‍റെ ചുമലിലാണ്​ ഇന്ന്​ കുടുംബത്തിന്‍റെ പ്രതീക്ഷകൾ മുഴ​ുവൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kargil warKargilSuman Suresh Kargil Chhetri
News Summary - want to join army Story of a son named Kargil, born in 1999 after dad died in war
Next Story