വഖഫ് ബിൽ: ജഗദാംബിക പാൽ ജെ.പി.സി അധ്യക്ഷൻ
text_fieldsന്യൂഡൽഹി: വിവാദ വഖഫ് ഭേദഗതി ബിൽ പരിശോധിക്കാനുള്ള 31 അംഗ സംയുക്ത പാർലമെന്ററി സമിതി (െജ.പി.സി) അധ്യക്ഷനായി മുതിർന്ന ബി.ജെ.പി എം.പി ജഗദാംബിക പാലിനെ ലോക്സഭ സ്പീക്കർ ഓം ബിർള നിയമിച്ചു. 73കാരനായ ജഗദാംബിക പാൽ ഉത്തർപ്രദേശിൽനിന്ന് നാലാം തവണ തെരഞ്ഞെടുക്കപ്പെട്ടാണ് ലോക്സഭയിലെത്തിയത്.
ലോക്സഭയിൽനിന്ന് 21പേരും രാജ്യസഭയിൽനിന്ന് 10 പേരുമാണ് ജെ.പി.സിയിലുള്ളത്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും. വഖഫ് ബോർഡിൽ മുസ്ലിംകൾ അല്ലാത്തവരെ നിയമിക്കുന്നതടക്കം വിവാദ വ്യവസ്ഥകളാണ് ബില്ലിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ജെ.പി.സിക്ക് വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.