വഖഫ് നിയമത്തിന് ചട്ടങ്ങളായില്ല; ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് രാജ്യസഭാ സമിതി
text_fieldsന്യൂഡൽഹി: 2013ലെ വഖഫ് നിയമത്തിന് ചട്ടങ്ങളും വ്യവസ്ഥകളും രൂപപ്പെടുത്തുന്നതിലെ കാലതാമസത്തിനുള്ള കാരണം അറിയിക്കുന്നതിന് ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ പാർലമെന്ററി സമിതി വിളിച്ചുവരുത്തും. മന്ത്രാലയത്തിലെ സെക്രട്ടറിയും മറ്റ് പ്രതിനിധികളും അടുത്തയാഴ്ച ഹാജരാകാനാണ് രാജ്യസഭാ സമിതി ആവശ്യപ്പെട്ടത്. വഖഫ് ഭേദഗതി നിയമം പാർലമെന്റിന്റെ സംയുക്ത സമിതി പരിശോധിക്കുന്നതിനിടെയാണ് പാർലമെന്ററി സമിതിയുടെ നടപടി. 2006ലെ കന്റോൺമെന്റ് നിയമപ്രകാരം ചട്ടങ്ങൾ രൂപവത്കരിക്കുന്നതിൽ കാലതാമസം വരുത്തിയതിന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും വിളിപ്പിച്ചിട്ടുണ്ട്.
ഒരു നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും നിശ്ചിത സമയത്തിനകം രൂപപ്പെടുത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ പാർലമെന്റിന്റെ ഇരുസഭകൾക്കും സമിതികളുണ്ട്. 2013ലെ നിയമം വഖഫ് ബോർഡുകൾക്ക് ചില അധികാരങ്ങൾ നൽകുന്നതാണ്. എന്നാൽ, വഖഫ് ബോർഡിന്റെ അധികാരം വെട്ടിക്കുറക്കുന്ന വ്യവസ്ഥകളടങ്ങിയതാണ് അടുത്തിടെ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.