വഖഫ് ഭേദഗതി ബിൽ: സംയുക്ത പാർലമെന്‍ററി സമിതിയുടെ ആദ്യ യോഗം വ്യാഴാഴ്ച; അംഗങ്ങൾ മുമ്പാകെ ബില്ലിനെ കുറിച്ച് വിശദീകരിക്കും
text_fieldsന്യൂഡൽഹി: വിവാദ വഖഫ് ഭേദഗതി ബിൽ-2024 പരിഗണിക്കാനുള്ള സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെ.പി.സി) ആദ്യ യോഗം ആഗസ്റ്റ് 22 (വ്യാഴാഴ്ച) ന് നടക്കും. ജെ.പി.സി അധ്യക്ഷൻ ജഗദാംബിക പാലിന്റെ അധ്യക്ഷതയിൽ പാർലമെന്‍റ് ഹൗസ് അനെക്സിലാണ് യോഗം ചേരുക.
വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ ന്യൂനപക്ഷകാര്യ, നിയമ-നീതികാര്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ബില്ലിനെ കുറിച്ച് ജെ.പി.സി അംഗങ്ങൾക്ക് മുമ്പാകെ വിശദീകരിക്കും. 31 അംഗ സംയുക്ത പാർലമെന്ററി സമിതിയിൽ ലോക്സഭയിൽ നിന്ന് 21 പേരും രാജ്യസഭയിൽ നിന്ന് 10 പേരുമാണ് ഉള്ളത്. അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണം.
വഖഫ് ബോർഡിൽ മുസ്ലിംകൾ അല്ലാത്തവരെ നിയമിക്കുന്നതടക്കം വിവാദ വ്യവസ്ഥകളാണ് ബില്ലിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. കൂടാതെ, ഭരണഘടനാപരമായ നിരവധി പിഴവുകൾ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വിശദമായ പരിശോധനക്കായാണ് സംയുക്ത പാർലമെന്ററി സമിതിക്ക് വിടുകയായിരുന്നു.
ബില്ലിനെ ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര് അരങ്ങേറിയിരുന്നു. ബില്ലിനെ എതിർക്കുന്ന ഇൻഡ്യ സഖ്യ നേതാക്കൾ ക്ഷേത്രഭരണത്തിൽ മുസ്‍ലിംകളെ ഉൾപ്പെടുത്താറുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചു. ബിൽ മതപരമായ വിഷയത്തിലുള്ള ഇടപെടലാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
അമുസ്‍ലിംകളെ വഖഫ് ബോർഡിലുൾപ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണ്. നാളെ മറ്റ് മതങ്ങളിലും ഇതേ നിലയിൽ കടന്നുകയറ്റമുണ്ടാകും. ഈ വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ല. അയോധ്യ രാമക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലുമെല്ലാം അഹിന്ദുക്കളെ ഭരണസമിതിയിൽ അംഗങ്ങളാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ബില്ലിന്‍റെ പിന്നിൽ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്‍ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തിയിരുന്നു. വഖഫ് കൗൺസിലും വഖഫ് ബോർഡുകളും അപ്രസക്തമാകുമെന്നും ജില്ലാ കലക്ടർമാർക്ക് സകല അധികാരങ്ങളും നൽകിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദു-മുസ്‍ലിം ഐക്യം തകർക്കാനാണ് ശ്രമമെന്ന് സി.പി.എം നേതാവ് കെ. രാധാകൃഷണൻ കുറ്റപ്പെടുത്തിയിരുന്നു.
വഖഫ് നിയമ ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇവ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.