Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവ്രവാദത്തിനെതിരായ...

തീവ്രവാദത്തിനെതിരായ യുദ്ധം അവസാനിക്കുന്നില്ല - ബിപിൻ റാവത്ത്​

text_fields
bookmark_border
തീവ്രവാദത്തിനെതിരായ യുദ്ധം അവസാനിക്കുന്നില്ല - ബിപിൻ റാവത്ത്​
cancel

ന്യൂഡൽഹി: തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയു​െട യുദ്ധം അവസാനിക്കാൻ പോകുന്നില്ലെന്ന്​ ​സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്​. ഭീകരവാദത്തി​നെതിരായ പോരാട്ടം തുടർന്നുകൊണ്ടിരിക്കും. അതി​​​​െൻറ വേരുകൾ അറുത്തുമാറ്റുന്നതു വരെ യുദ്ധം തുടരുമെന്നും ജനറൽ ബിപിൻ റാവത്ത്​ പറഞ്ഞു.

തീവ്രവാദ സംഘടനകൾ പിന്തുണ നൽകുന്ന പാകിസ്​താനെ അന്താരാ ഷ്​ട്രതലത്തിൽ ഒറ്റപ്പെടുത്തണമെന്നും ജനറൽ റാവത്ത്​ ആവശ്യപ്പെട്ടു. 9/11 വേൾഡ്​ ട്രേഡ്​ സ​​​െൻറർ ആക്രമണത്തിന്​ ശേഷം തീവ്രവാദത്തിനെതിരെ അമേരിക്ക സ്വീകരിച്ച മാർഗം പിന്തുടരണം. ആഗോളതല പോരാട്ടം തീവ്രവാദത്തിന്​ അന്ത്യം കുറിക്കും. അതിനായി തീവ്രവാദ സംഘടനകളെയും അവർക്ക് സഹായം നൽകുന്നവരെയും ഒറ്റപ്പെടുത്തണമെന്നും റാവത്ത്​ കൂട്ടിച്ചേർത്തു.

ത​ീവ്രവാദികൾക്ക്​ ധനസഹായവും പിന്തുണയും നൽകുന്ന രാജ്യങ്ങൾ ഉള്ളിടത്തോളം കാലം തീവ്രവാദവും ഇവിടെ നിലനിൽക്കും. നിഴൽയുദ്ധത്തിനായി അവർ തീവ്രവാദിക​ളെ ഉപയോഗിക്കും. ആയുധങ്ങൾ നിർമിച്ചു നൽകുകയും ആവശ്യത്തിന്​ പണം നൽകുകയും ചെയ്യും. ഇത്​ തുടരുന്നതിനാലാണ്​ തീവ്രവാദത്തെ നിയന്ത്രിക്കാൻ കഴിയാത്തതെന്നും സേനാ മേധാവി പറഞ്ഞു.

തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യം അതി​​​​െൻറ ഉത്തരവാദിത്വവും ഏറ്റെടുക്കണം. അത്തരം രാജ്യങ്ങളെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) കരിമ്പട്ടികയിൽ പെടുത്തിയത്​ നല്ല നടപടിയാണെന്നും നയതന്ത്രതലത്തിൽ അവരെ ഒറ്റപ്പെടുത്തണമെന്നും ജനറൽ റാവത്ത്​ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terrorBipin Rawatindia news9/11 AttackAmericans
News Summary - War on terror not ending -CDS Gen Bipin Rawat -India news
Next Story