യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് യുദ്ധഇര പദവി; കേന്ദ്ര നിലപാട് തേടി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് യുദ്ധഇരകളുടെ പദവി നൽകുന്നതിൽ കേന്ദ്ര സർക്കാറിന്‍റെ നിലപാട് തേടി സുപ്രീംകോടതി. നവംബർ 29നകം നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നിർദേശിച്ചു.
യുദ്ധം നടക്കുമ്പോൾ യുക്രെയ്നിൽ കഴിഞ്ഞവരാണ് ഇന്ത്യക്കാരായ വിദ്യാർഥികൾ. അവർക്ക് യുദ്ധഇരകളുടെ പദവി നൽകണം. ഇതുപ്രകാരം മറ്റ് രാജ്യങ്ങളിൽ തുടർ പഠനം അടക്കമുള്ളവക്ക് ജനീവ കൺവെൻഷൻ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങൾ മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് ലഭിക്കും. പദവി നൽകാൻ കേന്ദ്ര സർക്കാറിനോട് കോടതി ആവശ്യപ്പെടണമെന്നും ഹരജിക്കാർ വാദിച്ചു.
യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ 21 ഹരജികൾ കുറച്ച് മാസങ്ങളായി കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.