ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയ സംഭവം; ഇന്ത്യ-പാക് വാക് പോര്
text_fieldsന്യൂഡൽഹി: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ രണ്ട് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊ ണ്ടുപോയി മതം മാറ്റിയ സംഭവത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ വാക്പോര്. ചൊവ്വാഴ് ചയാണ് ഘോട്കി ജില്ലയിലെ ദാർകി ടൗണിൽ റീന (15), രവീണ (13) എന്നിവരെ ഒരു സംഘം തട്ടിക്കൊണ് ടുപോയത്. പിന്നാലെ ഇവരുടെ വിവാഹം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ് വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ചതായി പെൺകുട്ടികൾ പറയുന്ന വിഡിയോയും പിന്നാലെ പുറത്തുവന്നു.
സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയും ട്വിറ്ററിൽ ഏറ്റുമുട്ടി. പാകിസ്താനിലെ ഇന്ത്യൻ ഹൈകമീഷണർ അജയ് ബിസാരിയയിൽനിന്ന് റിപ്പോർട്ട് തേടിയതായി സുഷമ ട്വീറ്റ് ചെയ്തതിനു പിന്നാലെ ‘ഇത് പാകിസ്താെൻറ ആഭ്യന്തര കാര്യമാണെന്നും മോദിയുടെ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ അടിച്ചമർത്തപ്പെടുന്നത് പോലെയല്ല ഇവിടെയെന്നും’ ചൗധരി ട്വിറ്ററിൽ കുറിച്ചു.
‘ഇത് ഇംറാെൻറ പുതിയ പാകിസ്താൻ’ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സംഭവത്തിൽ ഇന്ത്യൻ ഹൈകമീഷണറിൽനിന്ന് റിപ്പോർട്ട് തേടുക മാത്രമാണ് ചെയ്തതെന്നും ഇതിൽ ഇത്ര അസ്വസ്ഥമാവുന്നത് തന്നെ കുറ്റബോധം കൊണ്ടാണെന്നും സുഷമ അടുത്ത ട്വീറ്റിൽ മറുപടി നൽകി.
അതേസമയം, പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സിന്ധ് മുഖ്യമന്ത്രിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സിന്ധ്, പഞ്ചാബ് പ്രവിശ്യ സർക്കാറുകൾ സംയുക്ത പ്രവർത്തന പദ്ധതി ആവിഷ്കരിക്കണമെന്ന് നിർദേശിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.