Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 6:07 PM GMT Updated On
date_range 16 April 2021 6:07 PM GMTജീവനക്കാരൻ ഓക്സിജൻ മാറ്റിയെന്ന്; മധ്യപ്രദേശിൽ കോവിഡ് രോഗി മരിച്ചു
text_fieldsbookmark_border
ശിവ്പുരി: ഓക്സിജൻ സംവിധാനം എടുത്തുമാറ്റിയതിനെ തുടർന്ന് കോവിഡ് രോഗിയായ സ്കൂൾ അധ്യാപകൻ മരിച്ചതായി പരാതി. മധ്യപ്രദേശിലെ ശിവ്പുരി ജില്ല ആശുപത്രിയിൽ ആണ് സംഭവം. 52കാരനാണ് മരിച്ചത്. ബുധനാഴ്ച നടന്ന സംഭവം വ്യാഴാഴ്ചയാണ് മറ്റുള്ളവർ അറിഞ്ഞത്. ആശുപത്രിയിലെ ജീവനക്കാരനാണ് മരണകാരണം ബന്ധുക്കളെ അറിയിച്ചത്. ഐ.സി.യുവിൽ കഴിയുന്ന മറ്റൊരു രോഗിക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിന് ആശുപത്രി വാർഡിൽ ഉണ്ടായിരുന്നയാൾ എടുത്തുകൊണ്ടുപോവുകയായിരുന്നുവെന്ന് മരിച്ചയാളുടെ ബന്ധുക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story