രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയിലെ വാർഡുകൾക്ക് ഗൽവാൻ ധീരന്മാരുടെ പേര്
text_fieldsന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് കെയർ സെൻറർ എന്ന് അറിയപ്പെടുന്ന ഡൽഹിയിലെ സർദാർ വല്ലഭായി പട്ടേൽ കോവിഡ്-19 ഹോസ്പിറ്റലിലെ വിവിധ വാർഡുകൾക്ക് ഗൽവാൻ താഴ്വരയിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ വീരമൃത്യൂ വരിച്ച ജവാന്മാരുടെ പേര് നൽകാൻ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെൻറ്ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) തീരുമാനിച്ചു.
കഴിഞ്ഞമാസം ഗൽവാനിൽ ഉണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച 20 ൈസനികരുടെ പേരാണ് വാർഡുകൾക്ക് നൽകുകയെന്ന് ഡി.ആർ.ഡി.ഒ ചെയർമാൻെറ സാങ്കേതിക ഉപദേഷ്ടാവ് സഞ്ജീവ് ജോഷി അറിയിച്ചു. ദക്ഷിണ ഡൽഹിയിൽ ഹരിയാന അതിർത്തിയിലെ ഛത്തർപുരിന് സമീപം രാധാ സ്വാമി സത്സംഗിൻെറ ഭൂമിയിലുള്ള സർദാർ വല്ലഭായി പട്ടേൽ കോവിഡ്-19 ഹോസ്പിറ്റലിൻെറ 70 ഏക്കറോളം ക്വാറൻറീൻ കേന്ദ്രം മാത്രമാണ്.
10,200 പേർക്ക് ഇവിടെ ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിൽ 10 ശതമാനം ബെഡുകൾക്ക് ഓക്സിജൻ സിലിണ്ടർ സംവിധാനവുമുണ്ട്. ആയിരത്തോളം ഡോക്ടർമാർ, 2000 നഴ്സുമാർ-പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരെ ഇന്തോ ടിബറ്റിൻ ബോർഡർ ഫോഴ്സ് ഇവിടെ നിയമിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിനാണ് കോവിഡ് കെയർ സെൻററിൻെറ സുരക്ഷാ-നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത്. ആയിരത്തോളം സെക്യൂരിറ്റി ജീവനക്കാരും 57ഓളം ആംബുലൻസുകളും 50 ഇ-റിക്ഷാകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 500 മൂത്രപ്പുരകളും 450 ബാത്ത് റൂമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഓരോ രോഗിക്കും പ്രത്യേകം ബെഡ്, കസേര, പ്ലാസ്റ്റിക് കബോർഡ്, ചവറ്റുകൊട്ട, ടോയ്ലറ്റ് കിറ്റ്, ചാർജിങ് സൗകര്യങ്ങൾ എന്നിവയുണ്ട്. വിനോദ പരിപാടികൾ വീക്ഷിക്കുന്നതിനായി എൽ.ഇ.ഡി സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ എ.സിയും സി.സി.ടി.വി നിരീക്ഷണവുമാണ് മറ്റ് സൗകര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.