Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീവണ്ടിയിലുണ്ടായ വൻ...

ഭീവണ്ടിയിലുണ്ടായ വൻ തീപിടിത്തത്തിൽ വെയർഹൗസ് കത്തിനശിച്ചു -വിഡിയോ

text_fields
bookmark_border
ഭീവണ്ടിയിലുണ്ടായ വൻ തീപിടിത്തത്തിൽ വെയർഹൗസ് കത്തിനശിച്ചു -വിഡിയോ
cancel

മുംബൈ: താനെ ജില്ലയിലെ ഭീവണ്ടിയിലുണ്ടായ വൻ തീപിടിത്തത്തിൽ വെയർഹൗസ് കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെയാണ് നഗരത്തെ നടുക്കിയ വൻ തീപിടിത്തം ഉണ്ടായത്. ആളപായമോ മരണമോ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങൾ കത്തിനശിച്ചിട്ടുണ്ട്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി.

വി-ലോജിസിന്റെ ഉടമസ്ഥതയിലുള്ള വെയർഹൗസ് മുംബൈ-നാസിക് റോഡിൽ ബൈപാസിനടുത്താണ് സ്ഥിതി ചെയ്യുന്നത്. വെയർഹൗസിന് തീപിടിച്ചതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കുകൂട്ടുന്നത്.

അഞ്ചിലധികം ഫയർയൂനിറ്റുകൾ സ്ഥലത്തെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ഫാക്ടറികളും വെയർഹൗസുകളും സ്ഥിതി ചെയ്യുന്ന ഭീവണ്ടി പ്രധാനപ്പെട്ട ഒരു വാണിജ്യ കേന്ദ്രമാണ്. കൈത്തറി കേന്ദ്രമായി അറിയപ്പെടുന്ന നഗരത്തിൽ മറ്റു നിർമ്മാണ യൂനിറ്റുകളും ഉണ്ട്. തീപിടിത്തത്തി​ന്റെ കാരണം വ്യക്തമല്ല.

കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThaneFireBhivandi
News Summary - Warehouse gutted in Bhiwandi fire - video
Next Story