'അനാവശ്യ യാത്രകൾ ഒഴിവാക്കണം'; യുക്രെയ്നിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്; ആശങ്ക അറിയിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: യുക്രെയ‍്നിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കിയവിലെ ഇന്ത്യൻ എംബസി. യുക്രെയ‍്നിലേക്കും യുക്രെയ്നിന്‍റെ അകത്തുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് എംബസി അറിയിച്ചു.
യുക്രെയ‍്‍ൻ സർക്കാറിന്റെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം. യുക്രെയ‍്നിലെ ഇന്ത്യക്കാർ ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന് എംബസിയെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. യുക്രെയ‍്നിൽ സംഘർഷം വർധിക്കുന്നതിൽ ഇന്ത്യ ആശങ്ക അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും സാധാരണക്കാർക്ക് നേരെയുമുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
സംഘർഷം ചർച്ചകളിലൂടെയും നയതന്ത്രപരമായും പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും ഇതിനായി ഇന്ത്യ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്നെതിരെ റഷ്യ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യുക്രെയ്ൻ തലസ്ഥാനമായ കിയവിലും മറ്റു നഗരങ്ങളിലും റഷ്യ മിസൈൽ ആക്രമണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.