മുംബൈ തീപിടുത്തം; മുന്നറിയിപ്പ് അവഗണിച്ചെന്ന്
text_fieldsമുംബൈ: തീപിടിച്ച മുംബൈയിലെ കെട്ടിടത്തിെൻറ അപകടാവസ്ഥയെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അധികൃതർ അവഗണിച്ചെന്ന ആരോപണം. മഹാരാഷ്ട്ര നവ്നിർമൻ സേന പ്രവർത്തകനായ മേങ്കഷ് കസാൽകറാണ് കെട്ടിടത്തിെൻറ നിയമ ലംഘനത്തെ കുറിച്ച് മാസങ്ങൾക്ക് മുമ്പ് മുബൈ സിവിക് ബോഡിക് മുന്നറിയിപ്പ് നൽകിയതായി വെളിപ്പെടുത്തിയത്. എന്നാൽ അവിടെ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും മേങ്കഷ് പറഞ്ഞു.
ഒക്ടോബർ 10 ാം തീയതിയാണ് കെട്ടിടത്തെ കുറിച്ച പരാതിയുമായി ബി.എം.സിയെ സമീപിച്ചത്. അതുമായി ബന്ധപ്പെട്ട പേരുകളും കൈമാറി. എന്നാൽ കെട്ടിടം പരിശോധിച്ചെന്നും നിയമ വിരുദ്ധമായി അവിടെ ഒന്നുമില്ല എന്നാണ് ബി.എം.സിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമെന്നും മേങ്കഷ് വ്യക്തമാക്കി.
നിരവധി പബ്ബുകളും ഹോട്ടലുകളും പ്രവർത്തിക്കുന്ന മുംബൈ സേനാപതി മാർഗിലുള്ള കമല മിൽസിലെ നാല് നില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിെൻറ ടെറസിൽ പ്രവർത്തിക്കുന്ന റെസ്റ്റൊറൻറിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. പുലർച്ചെ 12:30 ഒാടെയായിരുന്നു സംഭവം.
മരിച്ച 14 പേരിൽ 12 പേർ സ്ത്രീകളാണ്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.