വർഗീയസംഘർഷത്തിന് ശ്രമം: കേന്ദ്രമന്ത്രിയുടെ മകനെതിരെ അറസ്റ്റ് വാറൻറ്
text_fieldsഭഗൽപുർ: വർഗീയസംഘർഷത്തിന് ശ്രമം നടത്തിയ കേസിൽ കേന്ദ്രമന്ത്രിയുടെ മകന് കോടതിയുടെ അറസ്റ്റ് വാറൻറ്. കേന്ദ്ര ആരോഗ്യ, സാമൂഹികക്ഷേമ മന്ത്രി അശ്വനി കുമാർ ചൗബേയ്യുടെ മകൻ അരിജിത് ശാശ്വതിനും എട്ടുപേർക്കുമെതിരെയാണ് ഭഗൽപുർ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീവാസ്തവ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്.
നാത്ന നഗർ പൊലീസ് സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് കോടതി നടപടി. ഇൗമാസം 17ന് ഭഗൽപുരിൽ അധികൃതരുടെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് അരിജിത് ശാശ്വതിനും മറ്റുമെതിരെ കേസെടുത്തത്. ഹിന്ദു പുതുവർഷ ആഘോഷത്തിെൻറ ഭാഗമായി ഭാരതീയ നവ വർഷ് ജാഗരൺ സമിതിയുടെ ആഭിമുഖ്യത്തിൽ ചമ്പാനഗറിൽ നടത്തിയ പ്രകടനത്തെ തുടർന്ന് പ്രദേശത്ത് വർഗീയ സംഘർഷമുണ്ടാവുകയും രണ്ട് പൊലീസുകാരടക്കം കുറച്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.