'ജയിലിൽ തെന്ന വിളിച്ചത് തീവ്രവാദിയെന്ന്; പൗരത്വ പ്രക്ഷോഭം അവസാനിച്ചിട്ടില്ല'-ഷർജീൽ ഉസ്മാനി
text_fieldsജയിലിൽ തന്നെ വിളിച്ചിരുന്നത് ഷഹീൻബാഗിലെ തീവ്രവാദി എന്നായിരുന്നെന്ന് പൗരത്വ പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ വിദ്യാർഥി നേതാവ് ഷർജീൽ ഉസ്മാനി. പൗരത്വ പ്രക്ഷോഭം ജൈവികമായി ഉണ്ടായതാണെന്നും അത് ഇനിയും തളിരിടുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇൗ മാസം രണ്ടിനാണ് ഷർജീൽ ഉസ്മാനിക്ക് അലിഗർ സെക്ഷൻ കോടതി ജാമ്യം അനുവദിച്ചത്. ജൂലൈ എട്ടിനാണ് അലിഗർ മുസ്ലിം യൂനിവേഴ്സിറ്റിയിൽ നടന്ന പൗരത്വപ്രക്ഷോഭത്തിെൻറ പേരിൽ ഉസ്മാനി അറസ്റ്റിലാവുന്നത്. "ഡിസംബർ 15 മുതൽ ഞാനും കുടുംബവും ആ ദിവസത്തിനായി മനസുകൊണ്ട് തയ്യാറായിരുന്നു. എന്തെങ്കിലും സംഭവിക്കുമെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. പക്ഷേ അറസ്റ്റ് ചെയ്യാൻ എടിഎസ് എത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല'-അദ്ദേഹം പറഞ്ഞു.
അറസ്റ്റ് കഴിഞ്ഞ് 24 മണിക്കൂർ നേരത്തേക്ക് ഞാനെവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. എെൻറ സാധനങ്ങളെല്ലാം എ.ടി.എസ് പിടിച്ചുവച്ചിരുന്നു. അഅ്സംഗഡിലെ വീട്ടിൽ നിന്ന് മൊബൈൽ ഫോണും ലാപ്‌ടോപ്പും എല്ലാം അവർ കൈക്കലാക്കിയിരുന്നു. 'എെൻറ അറസ്റ്റിനെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് അവർ എന്നോട് പറഞ്ഞിരുന്നു, പക്ഷേ അങ്ങിനെ ചെയ്തിരുന്നില്ല. അവർ എെൻറ വീട്ടിൽ നിയമവിരുദ്ധമായി തിരച്ചിൽ നടത്തി സ്വകാര്യ വസ്തുക്കൾ എടുത്തതായി എനിക്ക് അറിയില്ലായിരുന്നു'-ഉസ്മാനി പറഞ്ഞു.
'എനിെക്കതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കിൽ ഞാനാണതിന് ഉത്തരവാദി. എെൻറ കുടുംബമല്ല. എെൻറ കുടുംബത്തിന് അവരുടേതായ അവകാശങ്ങളുണ്ട്. ഭരണകൂടം അവരുടെ അന്തസ്സുവച്ച് കളിക്കാൻ പാടില്ലായിരുന്നു'അദ്ദേഹം പറഞ്ഞു.
എന്നോട് ചോദിച്ചത് എ.എം.യുവിനെപറ്റിയല്ല, കാശ്മീരിനെപറ്റി
ലോക്കൽ പോലീസല്ല എടിഎസാണ് തന്നെ ചോദ്യം ചെയ്തതെന്ന് ഉസ്മാനി പറയുന്നു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിെച്ചാ അലിഗറിൽ നടന്ന പ്രക്ഷോഭത്തെകുറിെച്ചാ അല്ല മറിച്ച് കാശ്മീരുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു അവർക്ക് അറിയേണ്ടത്.
'എന്തുകൊണ്ടാണ് എനിക്ക് കശ്മീരിൽ നിന്ന് ഇത്രയധികം സുഹൃത്തുക്കൾ ഉള്ളതെന്ന് അവർ എന്നോട് ചോദിച്ചു, ഷദാബ് മുന്നയുമായി എനിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അവർ ചോദിച്ചു. നേപ്പാളിലെ മദറസയിൽ നിന്ന് അറസ്റ്റ് ചെയ്തതാണ് ഇയാളെയെന്നാണ് അവർ പറഞ്ഞത്. ഇല്ല എന്ന് ഞാൻ പറഞ്ഞു. റഫറൻസിനായി മാത്രം അവർ ഒരിക്കൽ എന്നോട് എ.എം.യുവിനെക്കുറിച്ച് ചോദിച്ചു'-എടിഎസ് ചോദ്യം ചെയ്യലിനെക്കുറിച്ച് ഉസ്മാനി പറയുന്നു.
'അവർക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ചാറ്റുകൾ വരെ ലഭ്യമായിരുന്നു. എെൻറ ചാറ്റുകൾ അവർ വായിച്ച് കേൾപ്പിച്ചുതന്നു. അവർ ഞങ്ങളുടെ എല്ലാ കോളുകളും ചോർത്തുന്നുണ്ട്. ഇൻറർനെറ്റ് കോളുകൾ ഉൾപ്പടെ ചോർത്തുകയാണ് ഭരണകൂടം ചെയ്യുന്നത്'-ഉസ്മാനി പറഞ്ഞു.
'ജയിലുകളിലെ മുറികൾ കുത്തിനിറക്കെപ്പട്ടതാണ്. 40 പേരുടെ മുറിയിൽ 145 തടവുകാരുണ്ട്. അതിനാൽ എല്ലാവരേയും കുറിച്ച് പറയുന്ന കാര്യങ്ങൾ പരസ്പരം കേൾക്കാം. എന്നെ 'ഷഹീൻ ബാഗിലെ തീവ്രവാദി' എന്നാണ് ജയിലിലുള്ളവർ വിളിച്ചിരുന്നത്'-അദ്ദേഹം കൂട്ടിച്ചേർത്തു. 'ദി ക്വിൻറ്'ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഷർജീൽ ഉസ്മാനി തെൻറ അനുഭവങ്ങൾ വിവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.