Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട് പാർട്ടികളെ...

രണ്ട് പാർട്ടികളെ പിളർത്തി, രണ്ട് പങ്കാളികളുമായാണ് തിരിച്ചുവരവ് - ദേവേന്ദ്ര ഫഡ്നാവിസ്

text_fields
bookmark_border
devendra fadnavis
cancel

മുംബൈ: രണ്ട് പാർട്ടികളെ പിളർത്തി രണ്ട് പങ്കാളികളുമായാണ് തിരിച്ചുവരവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിൽ നടന്ന പുസ്തക പ്രകാശ വേളയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. 2019ലെ തിരിച്ചുവരുമെന്ന തെരഞ്ഞെടുപ്പ് മു​ദ്രാവാക്യത്തിനെതിരെ ശക്തമായ വിമർശനങ്ങൾ നേരിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ വെറുതെയല്ല രണ്ട് പാർട്ടികളെ തകർത്താണ് തിരിച്ചുവന്നത്. അധികാരത്തിലെത്താൻ രണ്ടര വർഷം സമയമടുത്തു. 2019 തെരഞ്ഞെടുപ്പ് വേളയിൽ ഞാനൊരു പദ്യം ചൊല്ലിയിരുന്നു. അതിൽ ഒരു വരി മാത്രമാണ് എല്ലാവരും ഏറ്റെടുത്തത്. അന്ന് കുറേയധികം സീറ്റുകളോടെ ബി.ജെ.പി അധികാരത്തിലെത്തിയേനെ. എന്നാൽ അന്ന് ഉദ്ധവ് താക്കറെ ഞങ്ങളെ ചതിച്ചു, ആ ചതി ബി.ജെ.പിയെ പ്രതിപക്ഷത്തെത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022ലായിരുന്നു മഹാവികാസ് അഘാഡി സർക്കാരിനെ തകർത്ത് ഏക്നാഥ് ഷിൻഡെയുടെ കീഴിലുള്ള ശിവസേന അധികാരത്തിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Devendra FadnavisShiv SenaBJP
News Summary - Was mocked for ‘I will be back’ line, but returned after breaking two parties, says Fadnavis
Next Story